പുതിയ റെക്കോർഡ് സൃഷ്ടിച്ച് ജിദ്ദ എയർപോർട്ട്
ജിദ്ദ: 49 മില്യൺ യാത്രക്കാർക്ക് സേവനം നൽകിക്കൊണ്ട് ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് ഇൻ്റർനാഷണൽ എയർപോർട്ട് 2024-ൽ ഒരു ചരിത്ര നാഴികക്കല്ല് കൈവരിച്ചു.
ഇത് സൗദി വിമാനത്താവളങ്ങളുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വാർഷിക പ്രവർത്തന കണക്കാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
മൊത്തം ഫ്ലൈറ്റുകളുടെ എണ്ണത്തിൽ കാര്യമായ വർധനവും എയർപോർട്ട് റിപ്പോർട്ട് ചെയ്തു, 2,78,000-ത്തിലധികം ഫ്ലൈറ്റുകൾ ആണ് കഴിഞ്ഞ വർഷം ഓപ്പറേറ്റ് ചെയ്തത്, ഇത് വർഷം തോറും 11 ശതമാനം വർദ്ധനവ് രേഖപ്പെടുത്തുന്നു. അതോടൊപ്പം, 21 ശതമാനം പ്രവർത്തന വളർച്ചയോടെ 47.1 ദശലക്ഷം ബാഗുകളും എയർപോർട്ട് കൈകാര്യം ചെയ്തിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa