Thursday, January 9, 2025
Saudi ArabiaTop Stories

സൗദിയിൽ പെട്രോൾ സ്റ്റേഷനുകളിൽ വ്യാപക പരിശോധന; 12 സ്‌റ്റേഷനുകൾ അടച്ചു പൂട്ടി

സൗദിയിൽ 78 നഗരങ്ങളിലും ഗവർണറേറ്റുകളിലുമായി 1,371 പെട്രോൾ സ്റ്റേഷനുകളിൽ ബന്ധപ്പെട്ട അധികാരികൾ നടത്തിയ പരിശോധനയിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തി.

164 ഇന്ധന സ്റ്റേഷനുകൾക്കും സർവീസ് സെൻ്ററുകൾക്കും എതിരെ ശിക്ഷാനടപടികൾ സ്വീകരിച്ചു. 12 സ്‌റ്റേഷനുകൾ പൂട്ടുകയും 152 സ്‌റ്റേഷനുകൾക്ക് പിഴ ചുമത്തുകയും ചെയ്‌തു.

പെട്രോളിയം ഉൽപ്പന്നങ്ങളുടെ ലഭ്യതക്കുറവും, ഡീസൽ നൽകാതിരിക്കുകയോ വിൽക്കുന്നതിൽ നിന്ന് വിട്ടുനിൽക്കുകയോ ചെയ്യുന്നതുൾപ്പെടെ നിരവധി ലംഘനങ്ങൾ കണ്ടെത്തി.

പെട്രോൾ സ്റ്റേഷനുകളിൽ നിഷ്‌കർഷിച്ചിട്ടുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിയിരിക്കണമെന്നും, എല്ലാ പെട്രോളിയം ഉൽപ്പന്നങ്ങളുടെയും ലഭ്യത ഉറപ്പാക്കണമെന്നും പെർമനന്റ് എക്സിക്ക്യൂട്ടീവ് കമ്മറ്റി പറഞ്ഞു.

സ്റ്റേഷൻ വിഭാഗം അനുസരിച്ച്, സൗകര്യങ്ങൾ ലംഘിക്കുന്നവർക്ക് റെഗുലേറ്ററി പെനാൽറ്റികൾ ചുമത്തുന്നതിൽ ഒരു ഇളവും ഉണ്ടാകില്ലെന്ന് കമ്മിറ്റി മുന്നറിയിപ്പ് നൽകി.

ഈ മേഖലയുടെ പുരോഗതിക്കും ഉയർച്ചയ്ക്കും വേണ്ടിയുള്ള ശ്രമങ്ങളുടെ ഭാഗമായി, ഇന്ധന സ്റ്റേഷനുകളും സർവീസ് സെൻ്ററുകളും ആവശ്യകതകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ വര്ഷം മുഴുവനും പരിശോധന തുടറിലോരുമെന്ന് അവർ പറഞ്ഞു.

ഇന്ധന സ്റ്റേഷനുകളിലും സർവീസ് സെൻ്ററുകളിലും എന്തെങ്കിലും ലംഘനങ്ങൾ കണ്ടെത്തിയാൽ, 8001244777 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് കമ്മിറ്റി പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa