ഹമാസ് നാളെ വിട്ടയക്കുന്ന നാല് ഇസ്രായേൽ വനിതാ സൈനികരുടെ പേരുകൾ പ്രഖ്യാപിച്ചു
ഗാസ വെടിനിർത്തൽ കരാറിന്റെ ഭാഗമായി ഇസ്രായേൽ ജയിലിലുള്ള പലസ്തീൻ തടവുകാർക്ക് പകരം നാളെ കൈമാറാൻ പോകുന്ന നാല് ഇസ്രായേലി വനിതാ സൈനികരുടെ പേരുകൾ ഹമാസ് പ്രഖ്യാപിച്ചു.
സൈനികരായ ലിറി ആൽബഗ്, കരീന അരിയേവ്, ഡാനിയേൽ ഗിൽബോവ, നാമ ലെവി എന്നിവരെ ശനിയാഴ്ച മോചിപ്പിക്കുമെന്ന് ഹമാസിന്റെ സായുധ വിഭാഗത്തിന്റെ വക്താവ് അബു ഒബൈദ ഒരു ചെറിയ പ്രസ്താവനയിൽ പറഞ്ഞു.
ഈ നാല് പേരെയും 2023 ഒക്ടോബർ 7-ന് ഗാസ ഇസ്രായേൽ അതിർത്തിയിലുള്ള ഓസ് നഹാൽ ഓസ് സൈനിക താവളത്തിൽ നിന്നാണ് ഹമാസ് പിടികൂടി ബന്ദികളാക്കിയത്.
ഓരോ വനിതാ സൈനികർക്കും പകരമായി 50 ഫലസ്തീൻ തടവുകാരെ വിട്ടയക്കണമെന്നാണ് വെടിനിർത്തൽ കരാറിൽ വ്യവസ്ഥ ചെയ്തിട്ടുള്ളത്.
ഇതിന്റെ അടിസ്ഥാനത്തിൽ മോചിപ്പിക്കപ്പെടുന്ന 200 പലസ്തീൻ തടവുകാരുടെ പട്ടിക ഇസ്രായേൽ അധികൃതർ ഉടൻ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഉടമ്പടി പ്രകാരം, 42 ദിവസത്തെ കരാറിൻ്റെ ആദ്യ ഘട്ടത്തിൽ, ആദ്യം വനിതാ സിവിലിയൻമാരെയും പിന്നീട് വനിതാ സൈനികരെയും ഹമാസ് മോചിപ്പിക്കണം.
ഞായറാഴ്ച, വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്ന ദിവസം, സ്ത്രീ സിവിലിയൻ ബന്ദികളായിരുന്ന എമിലി ദമാരി, റോമി ഗോണൻ, ഡോറൺ സ്റ്റെയിൻബ്രെച്ചർ എന്നിവരെ ഹമാസ് മോചിപ്പിച്ചിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa