അമേരിക്കയിൽ വിമാനദുരന്തം; യാത്രാവിമാനം സൈനിക ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ച് തകർന്നു വീണു
അമേരിക്കയിലെ റൊണാൾഡ് റീഗൻ വാഷിംഗ്ടൺ നാഷണൽ എയർപോർട്ടിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ യാത്രാവിമാനം സൈനിക ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ച് തകർന്നു.
64 പേരുമായി ലാൻഡ് ചെയ്യാൻ തയ്യാറെടുക്കുന്നതിനിടെയാണ് വിമാനം മൂന്ന് പേർ സഞ്ചരിച്ചിരുന്ന ബ്ലാക്ക് ഹോക്ക് സൈനിക ഹെലികോപ്ടറുമായി കൂട്ടിയിടിച്ചു തകർന്നത്.
തീപിടിച്ച വിമാനവും ഹെലികോപ്ടറും പൊട്ടോമാക് നദിയിൽ തകർന്നു വീണു. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാർക്കായി നദിയിൽ തിരച്ചിൽ നടത്തിക്കൊണ്ടിരിക്കുകയാണ്.
അപകടത്തെ തുടർന്ന് റീഗൻ വാഷിംഗ്ടൺ നാഷണൽ വിമാനത്താവളത്തിലെ വെള്ളിയാഴ്ച രാവിലെ വരെയുള്ള എല്ലാ സർവീസുകളും നിർത്തിവെച്ചിരിക്കുകയാണ്.
അമേരിക്കൻ എയർലൈൻസിന്റെ, അമേരിക്കൻ ഈഗിൾ ഫ്ലൈറ്റ് 5342 ആണ് അപകടത്തിൽ പെട്ടത്. ഹെലികോപ്റ്റർ പരിശീലന പറക്കലായിരുന്നുവെന്ന് സൈന്യം സ്ഥിരീകരിച്ചു
നദിയിൽ നിന്നും നിരവധി മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും, രക്ഷപ്പെട്ടവരെ ആരെയും ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
