മലപ്പുറം സ്വദേശി സൗദിയിൽ താമസസ്ഥലത്ത് മരിച്ചു
റിയാദ്: മലപ്പുറം കുറ്റിപ്പുറം സ്വദേശി റിയാദിലെ താമസസ്ഥലത്ത് ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചു.
തൃക്കണാപുരം തങ്ങൾപ്പടി സ്വദേശി കലബ്ര അബ്ദുറഹ്മാൻ (57) ആണ് മരിച്ചത്. ദീർഘകാലമായി റിയാദിൽ പ്രവാസ ജീവിതം നയിക്കുകയായിരുന്ന ഇദ്ദേഹം ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു.
മാതാപിതാക്കൾ:പരേതരായ അബ്ദു, നബീസ. ഭാര്യ: സുലൈഖ, മക്കൾ: റാഷിദ് റഹ്‌മാൻ, മുഹമ്മദ് റബീഹ്. മയ്യിത്ത് നാട്ടിൽ കൊണ്ടുപോകും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa