Monday, February 24, 2025
HealthSaudi Arabia

നോമ്പിന്റെ ആദ്യ ദിവസം അനുഭവപ്പെടുന്ന ക്ഷീണവും തലവേദനയും ഒഴിവാക്കാനുള്ള മാർഗവുമായി സൗദി ആരോഗ്യ മന്ത്രാലയം

നോമ്പിന്റെ ആദ്യ ദിവസം അനുഭവപ്പെടുന്ന ക്ഷീണവും, തലവേദനയും ഒഴിവാക്കാനുള്ള മാർഗ്ഗം വ്യക്താക്കി സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ അവബോധ പ്ലാറ്റ്‌ഫോം ആയ ലൈവ് ഹെൽത്തി.

ഭക്ഷണക്രമത്തിലും ഉറക്കശീലത്തിലും പെട്ടെന്ന് മാറ്റം വരുത്തുന്നത് ക്ഷീണത്തിനും ദഹനപ്രശ്നങ്ങൾക്കും കാരണമാകുമെന്ന് പ്ലാറ്റ്‌ഫോം ചൂണ്ടിക്കാട്ടി.

പുണ്യമാസം ആരംഭിക്കുന്നതിന് മുമ്പ് ഉറക്കരീതികളിൽ ക്രമേണ മാറ്റം വരുത്തുന്നത് ശരീരത്തെ സുഗമമായി നോമ്പുമായി പൊരുത്തപ്പെടാൻ സഹായിക്കുമെന്ന് പ്ലാറ്റ്‌ഫോം വിശദീകരിച്ചു.

ഉപവാസത്തിന്റെ ആദ്യ ദിവസങ്ങളിൽ അനുഭവപ്പെടുന്ന ക്ഷീണവും തലവേദനയും കുറയ്ക്കാൻ ഇത് സഹായിക്കും.

അതിനാൽ, ഉറക്കസമയം ക്രമീകരിച്ചും ഉത്തേജക പാനീയങ്ങളുടെ അളവ് ക്രമേണ കുറച്ചും നോമ്പിനായി തയ്യാറെടുക്കാൻ പ്ലാറ്റ്‌ഫോം ശുപാർശ ചെയ്യുന്നു.

ജീവിത നിലവാരത്തിലും ഉൽപ്പാദനക്ഷമതയിലും വിട്ടുവീഴ്ച ചെയ്യാതെ ആത്മീയവും ഭൗതികവുമായ നേട്ടങ്ങൾ ഉറപ്പാക്കാൻ ഇത് സഹായിക്കുന്നു.

പൂർണ്ണ ഊർജ്ജസ്വലതയോടെയും പ്രവർത്തനക്ഷമതയോടെയും നിങ്ങൾ റമദാനിലേക്ക് പ്രവേശിക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും പാറ്റ്‌ഫോം കൂട്ടിച്ചേർത്തു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa