Tuesday, February 25, 2025
Saudi ArabiaTop Stories

ട്രാഫിക് ഫൈനിന്റെ പേരിൽ നടത്തുന്ന തട്ടിപ്പിനെതിരെ സൗദി ട്രാഫിക് വകുപ്പിന്റെ മുന്നറിയിപ്പ്

ട്രാഫിക് ഫൈനിന്റെ പേരിൽ നടക്കുന്ന തട്ടിപ്പിനെതിരെ സൗദി ട്രാഫിക് വകുപ്പ് വാഹന ഉടമകൾക്ക് മുന്നറിയിപ്പ് നൽകി.

ട്രാഫിക് ഫൈൻ അടക്കാൻ കഴിയുമെന്ന് അവകാശപ്പെടുന്ന ഫോൺ കോളുകളും, സംശയാസ്പദമായി ലഭിക്കുന്ന ലിങ്കുകളും അവഗണിക്കണം.

അംഗീകൃത പേയ്‌മെന്റ് രീതികൾ സദാദ് സിസ്റ്റത്തിലൂടെയും ഇഫാ പ്ലാറ്റ്‌ഫോമിലൂടെയും മാത്രമാണെന്ന് ട്രാഫിക് വകുപ്പ് സ്ഥിരീകരിച്ചു.

ഡിജിറ്റൽ ഐഡന്റിറ്റി അല്ലെങ്കിൽ അബ്ഷർ അക്കൗണ്ട് വിവരങ്ങൾ പോലുള്ള വ്യക്തിഗത ഡാറ്റ അല്ലെങ്കിൽ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ എന്നിവ ആരുമായും പങ്കുവെക്കരുതെന്ന് ട്രാഫിക് വകുപ്പ് ഓർമ്മിപ്പിച്ചു.

ഗതാഗത നിയമലംഘനങ്ങൾക്കുള്ള 50% ഇളവ് 2025 ഏപ്രിൽ 18 വരെ ഒരു അഭ്യർത്ഥനയും സമർപ്പിക്കാതെ തന്നെ ലഭിക്കുമെന്നും മുറൂർ വിശദീകരിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa