ഐ. സി. എഫ് മക്ക റീജിണൽ കമ്മിറ്റിക്ക് നവ സാരഥികൾ
മക്ക :തല ഉയർത്തി നിൽക്കാം എന്ന പ്രേമേയത്തിൽ കഴിഞ്ഞ രണ്ട് മാസത്തെ മെമ്പർഷിപ്പ് ക്യാമ്പയിൻ ഭാഗമായി നടന്ന റീ കണക്റ്റ് കൗൺസിൽ വാദിസലാം ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു .മക്കയിലെ മുപ്പത്തിനാല് യൂണിറ്റുകളിലും ഏഴ് ഡിവിഷനുകളിലും കൗൺസിൽ പൂർത്തിയാക്കിയാണ് റീജിണൽ കൗൺസിൽ സമാപിച്ചത് .
അറുപത് കൗൺസിലേഴ്‌സ് പങ്കെടുത്ത റീജിണൽ കൗൺസിൽ പ്രൊവിൻസ് സംഘടനസമിതി പ്രസിഡൻറ് അബ്ദുന്നാസർ അൻവരി ഉദ്ഘാടനം ചെയ്തു.മക്ക ഐ .സി .എഫ് പ്രസിഡൻറ് ഷാഫി ബാഖവി മീനടത്തൂർ അദ്യക്ഷത വഹിച്ചു .വിവിധ സമിതികളുടെ വാർഷിക റിപ്പോർട്ടുകൾ അവതരിപ്പിച്ചു .സൽമാൻ വെങ്ങളം (സംഘടന ) ശിഹാബ് കുറുകത്താണി (ദഅവ ) ഹമീദ് ഹാജി പുക്കോടൻ (അഡ്മിൻ)മുഹമ്മദ് മുസ്‌ലിയാർ (വിഭ്യാസം)ജമാൽ കക്കാട് (സ്വാന്തനം) നാസർ തച്ചംപൊയിൽ (പബ്ലിക്കേഷൻ )അബൂബക്കർ കണ്ണൂർ (ഫിനാൻസ്) അബ്ദുറശീദ് അസ്ഹരി ജനറൽ റിപ്പോർട്ടും അവതരിപ്പിച്ചു .ഐ.സി.ഫ് ഇന്റർനാഷനൽ സെക്രട്ടറി മുജീബ് എ ആർ നഗർ തെരെഞ്ഞടുപ്പ് നടപടി ക്രമങ്ങൾ നിയന്ത്രിച്ചു .പ്രൊവിൻസ് നേതാക്കളായ അശ്റഫ് പേങ്ങാട് ,റഷീദ് വേങ്ങര എന്നിവർ സംബന്ധിച്ചു .
2025 -2026 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളായി അബദുറഷീദ് അസ്ഹരി(പ്രസിഡൻറ് )സൽമാൻ വെങ്ങളം (ജനറൽ സെക്രട്ടറി )അബൂബക്കർ കണ്ണൂർ (ഫിനാൻസ് സെക്രട്ടറി ) മുഹമ്മദ് മുസ്‌ലിയാർ ,മുഹമ്മദ് ഹനീഫ് അമാനി കുമ്പനോർ ,റഷീദ് വേങ്ങര (ഡെപ്യൂട്ടി പ്രസിഡൻ്റ് മാർ )ശിഹാബ് കുറുകത്താണി (സംഘടന& ട്രൈനിംഗ് ) ഫഹദ് മഹ്‌ളറ (അഡ്മിൻ & ഐ ടി )ഖയ്യൂം ഖാദിസിയ്യ (പി .ആർ .&മീഡിയ )അബൂബക്കർ മിസ്ബാഹി തെന്നല (തസ്കിയ) സഈദ് സഖാഫി അവേലം (വുമൺ എംപവർമെൻറ് )ബഷീർ സഖാഫി മേപ്പയ്യൂർ (ഹാർമണി &എമിനൻസ് )ഹംസ കണ്ണൂർ (നോളെജ് )ഹുസ്സൈൻ ഹാജി (മോറൽ എജുക്കേഷൻ ) അശ്റഫ് വയനാട് (എക്കണോമിക് )ഹമീദ് ഹാജി പുക്കോടൻ (പബ്ലിക്കേഷൻ )ജമാൽ കക്കാട് (വെൽഫെയർ &സർവീസ്)എന്നിവരേയും നാസർ തച്ചംപൊയിൽ (ലീഗൽ) ഇസ്‌ഹാഖ് ഖാദിസിയ്യ (സ്വഫാ വളണ്ടിയർ )ഫാസിൽ പന്നൂർ ( മെഡികൽ ) എന്നിവരെ കോഡിനേറ്റേഴ്‌സുമാരായും കൗൺസിൽ തെരഞ്ഞെടുത്തു.ജനറൽ സെക്രട്ടറി അബ്ദുറഷീദ് അസ്ഹരി സ്വാഗതവും സൽമാൻ വെങ്ങളം നന്ദിയും പറഞ്ഞു
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം
https://hostinfoarabia.com/arabian_malayali_whatsapp_group_ksa