റമളാനിൽ സോഫ്റ്റ് ഡ്രിങ്കുകൾ ഒഴിവാക്കണമെന്ന് റിയാദ് ഫസ്റ്റ് ഹെൽത്ത്
റമളാനിൽ സോഫ്റ്റ് ഡ്രിങ്കുകൾ ഒഴിവാക്കണമെന്നും പകരം വെള്ളമോ പ്രകൃതിദത്ത ജ്യൂസുകളോ ഉപയോഗിക്കണമെന്നും റിയാദ് ഫസ്റ്റ് ഹെൽത്ത് ക്ലസ്റ്റർ ആവശ്യപ്പെട്ടു.
പഞ്ചസാരയുടെയും പ്രിസർവേറ്റീവ്സിന്റെയും അളവ് കൂടുതലായതിനാൽ ഇവ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും.
പുണ്യമാസത്തിൽ, സന്തുലിതമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിന് ആരോഗ്യകരമായ പാനീയങ്ങൾ തിരഞ്ഞെടുക്കേണ്ടതിന്റെ പ്രാധാന്യം എടുത്തു പറഞ്ഞ ക്ലസ്റ്റർ ഇത് ആരോഗ്യകരമായ ശരീരം നിലനിർത്താനും മധുരമുള്ള പാനീയങ്ങളുമായി ബന്ധപ്പെട്ട ആരോഗ്യ അപകടസാധ്യതകൾ കുറയ്ക്കാനും സഹായിക്കുമെന്നും ഓർമ്മിപ്പിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa