കോഴിക്കോട്ടുകാരുടെ സംഗമവേദിയായി ജിദ്ദ-കോഴിക്കോട് ജില്ലാ ഫോറം ഇഫ്താർ സംഗമം
ജാതി-മത-രാഷ്ട്രീയ വ്യത്യാസമില്ലാതെ കോഴിക്കോടൻ പെരുമ വിളിച്ചറിയിച്ച സംഗമമായി കോഴിക്കോട് ജില്ലാ ഫോറത്തിന്റെ ഇഫ്താർ പരിപാടി.
ഖാലിദ്ബിനു വലീദ് സ്ട്രീറ്റിൽ എലഗൻറ് പാർക്കിലെ മനോഹരവും വിശാലവുമായ പുൽത്തകിടിയിൽ കുടുംബങ്ങളും, കുട്ടികളും, സന്ദർശനത്തിനായി നാട്ടിൽ നിന്നെത്തിയവരും, മുതിർന്നവരുമൊക്കെ പങ്കെടുത്ത ചടങ്ങ് പുതിയ സൗഹൃദങ്ങൾ രൂപപ്പെടാനും പഴയ പരിചയം പുതുക്കലിനുമുള്ള വേദിയായി മാറി.
പ്രസിഡണ്ട് ഹിഫ്‌സുറഹ്മാൻറെ അധ്യക്ഷതയിൽ നടന്ന ഔപചാരിക ചടങ്ങ് മലയാളം ന്യൂസ് പത്രാധിപ സമിതിയംഗം മുസാഫിർ ഉദ്ഘാടനം ചെയ്തു.
ജിദ്ദ കേരള പൗരാവലി ചെയർമാൻ കബീർ കൊണ്ടോട്ടി, അബീർ ഗ്രൂപ്പിന്റെ പ്രതിനിധി കുഞ്ഞാലൻ തുടങ്ങിയവർ ആശംസകളറിയിച്ചു, ലത്തീഫ് കൊടുവള്ളി, യൂസുഫ് ഹാജി, സുബൈർ വാണിമേൽ, മൻസൂർ ഫറോക്ക്, റിയാസ് കള്ളിയത്ത്, അഡ്വ.ഷംസുദ്ധീൻ തുടങ്ങിയവർ സംസാരിച്ചു.
അഷ്‌റഫ് അൽഹറബി, സാലിഹ് കാവോട്ട്, ശമർജാൻ കെപി, അബ്ദുറഹിമാൻ മാവൂർ, അംജദ് കോടമ്പുഴ, മൂസക്കോയ ബാലുശ്ശേരി, ജ്യോതി ബാബുകുമാർ, അർഷാദ് ഫറോക്ക്, അനീസ് യൂസുഫ്, അഫ്ഫാൻ റഹ്‌മാൻ, ആഷിഖ് മുഹമ്മദ്, നിസാർ മടവൂർ, ഹാരിസ് അബ്ദുസ്സലാം, ശ്രീത പിഷാരിക്കാവ്, മുഹമ്മദലി നാദാപുരം, മുനീർ പേരോട്, ഷംസി ചോയിമുക്ക്, ജമാൽ കുറ്റിച്ചിറ, സിനാൻ സിബിവി കുണ്ടുങ്ങൽ, ഇക്കു ഇക്‌ബാൽ, നിസ്‌വർ ഹസൻ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
അബ്ദുൽ വഹാബ് സ്വാഗതവും ടികെ അബ്ദുറഹിമാൻ കൃതജ്ഞതയും രേഖപ്പെടുത്തി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa