930; വിമർശകരുടെ വായടപ്പിച്ച് വീണ്ടും റൊണാൾഡോ: വീഡിയോ
റിയാദ്: സൗദി പ്രോ ലീഗിലെ ഏറ്റവും വാശിയേറിയ 26-ആമത് റൗണ്ട് മത്സരത്തിൽ റൊണാൾഡോയുടെ അൽ നസ്ർ 3-1-ന് അൽ ഹിലാലിനെ തകർത്തു.
49-ആം മിനുട്ടിൽ അലി അൽഹസ്സൻ അൽ നസ്റിനു വേണ്ടി ആദ്യ ഗോൾ നേടിയപ്പോൾ 47-ആം മിനുട്ടിൽ സാദിയോ മാനെയുടെ മനോഹരമായ പാസിലൂടെയും 88-ആം മിനുട്ടിൽ പെനാൽട്ടിയിലൂടെയും റൊണാൾഡോ ഇരട്ട ഗോളുകൾ നേടി. ഇതോടെ തന്റെ കരിയറിൽ 930 ഗോളുകൾ റൊണാൾഡോ സ്വന്തം പേരിൽ കുറിച്ചിരിക്കുകയാണ്.
അതേ സമയം സൗദി ലീഗിലെ മറ്റൊരു ആവേശം നിറഞ്ഞ പോരാട്ടത്തിൽ ഇന്ന് ബെൻസിമയുടെ ഇത്തിഹാദ് റിയാദ് മെഹ്രസിന്റെ അൽ അഹ് ലിയെ നേരിടും.
സാദിയോ മാനെയുടെ മനോഹരമായ പാസിൽ റോണാൾഡോ ഗോൾ നേടുന്ന വീഡിയോ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa