Tuesday, April 8, 2025
Saudi ArabiaTop Stories

ഉംറ വിസയിൽ സൗദിയിലേക്ക് പ്രവേശിക്കാവുന്ന അവസാന തിയതി വ്യക്തമാക്കി ഹജ്ജ്, ഉംറ മന്ത്രാലയം

ഉംറ വിസയിലെത്തുന്നവർക്ക് സൗദി അറേബ്യയിൽ പ്രവേശിക്കാവുന്ന അവസാന തീയതി ഏപ്രിൽ 13 (ശവ്വാൽ 15) ആണെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു.

വരാനിരിക്കുന്ന ഹജ്ജ് സീസണിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി ഏപ്രിൽ 29 (ദുൽ-ഖഅദ 1)ന് മുമ്പായി ഉംറ വിസയിലെത്തുന്നവർ രാജ്യം വിടണമെന്ന് മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.

ഈ സമയപരിധിക്ക് ശേഷം തുടരുന്നത് നിയമലംഘനാമായി കണക്കാക്കുകയും, നിയമപരമായ പിഴകൾ ചുമത്തുമെന്നും മന്ത്രാലയം ഊന്നിപ്പറഞ്ഞു.

വ്യക്തികളും ഉംറ കമ്പനികളും ഉംറ നിർവ്വഹിക്കുന്നവരുടെ സമയബന്ധിതമായ പുറപ്പെടലിനെ നിയന്ത്രിക്കുന്ന ചട്ടങ്ങളും നിർദ്ദേശങ്ങളും പാലിക്കണമെന്ന് മന്ത്രാലയം അഭ്യർച്ചു.

നിശ്ചിത താമസ കാലയളവ് അവസാനിച്ചതിന് ശേഷം രാജ്യത്ത് തങ്ങുന്നത് റിപ്പോർട്ട് ചെയ്യാതിരിക്കുന്ന ഉംറ സ്ഥാപനങ്ങൾക്ക് ഒരു ലക്ഷം റിയാൽ വരെ പിഴ ചുമത്തുമെന്നും മന്ത്രാലയം വ്യക്തമാക്കി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa