Friday, May 9, 2025
IndiaTop Stories

ഇന്ത്യൻ മിസൈൽ വർഷത്തിൽ നടുങ്ങി പാകിസ്ഥാൻ നഗരങ്ങൾ; രണ്ട് പാക് പൈലറ്റുമാർ ഇന്ത്യയുടെ പിടിയിൽ

അതിർത്തി സംസ്ഥാനങ്ങൾ ലക്ഷ്യമിട്ട് പാകിസ്ഥാൻ ആക്രമണം നടത്തിയതിനെ തുടർന്ന് ഇന്ത്യൻ കര-വ്യോമ-നാവിക സേനകൾ സംയുക്തമായി പാകിസ്താനിലെ വിവിധ നഗരങ്ങളിൽ മിസൈൽ വർഷം നടത്തി.

പാകിസ്ഥാനിലെ പ്രധാന നഗരങ്ങളിൽ ഇന്ത്യൻ വ്യോമസേന ആക്രമണം നടത്തി. ലാഹോർ ഇസ്ലാമബാദ്, കറാച്ചി തുടങ്ങിയ നഗരങ്ങളെല്ലാം ഇന്ത്യൻ മിസൈൽ ആക്രമണത്തിന്റെ ചൂടറിഞ്ഞു.

പാക് തലസ്ഥാനമായ ഇസ്ലാമാബാദിൽ ഇന്ത്യൻ മിസൈലുകൾ പതിച്ചതായും വിവരങ്ങൾ സൂചിപ്പിക്കുന്നു. ഇന്ത്യൻ തിരിച്ചടിയെ തുടർന്ന് പാകിസ്ഥാനിലെ പ്രധാന നഗരങ്ങളെല്ലാം ഇരുട്ടിലാണെന്നും സൂചനകളുണ്ട്.

പാക് പ്രധാനമന്ത്രിയുടെ വസതിക്ക് സമീപം സ്ഫോടനം നടന്നതിനെ തുടർന്ന്, പ്രധാനമന്ത്രി സഹബാസ് ഷെരീഫിനെ ഔദ്യോഗിക വസതിയിൽ നിന്ന് മാറ്റി.

അതേസമയം ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് വടക്കൻ, പടിഞ്ഞാറൻ നഗരങ്ങളെ ലക്ഷ്യം വയ്ക്കാനുള്ള പാകിസ്ഥാൻ സൈന്യത്തിന്റെ പുതിയ ശ്രമങ്ങൾ ഇന്ത്യൻ സായുധ സേന പരാജയപ്പെടുത്തിയതായി വൃത്തങ്ങൾ അറിയിച്ചു.

പാകിസ്ഥാന്റെ മൂന്ന് യുദ്ധവിമാനങ്ങളും നിരവധി ഡ്രോണുകളും ഇന്ത്യ വെടിവെച്ചു വീഴ്ത്തി. രണ്ട് പാക് പൈലറ്റുമാർ ഇന്ത്യയുടെ പിടിയിലായതായി റിപ്പോർട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa