Sunday, June 1, 2025
FootballSaudi ArabiaTop Stories

കിംഗ്സ് കപ്പ് ഇത്തിഹാദിന്

ജിദ്ദ: സൗദി കിംഗ്സ് കപ്പ് ഫൈനലിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ഖാദിസിയയെ തോൽപ്പിച്ച് ഇത്തിഹാദ് കിരീടം നേടി.

കരീം ബെൻസിമയ 2 ഗോളുകളും ഹോസം അവാർ നേടിയ 1 ഗോളും ആയിരുന്നു ടീമിനെ വൻ വിജയത്തിലേക്ക് നയിച്ചത്.

സൗദി പ്രോ ലീഗ് കിരീടം ചൂടിയ ഉടൻ തന്നെയാണ്‌ കിംഗ്സ് കപ്പ് കിരീടവും നേടിയത് എന്നത് ബെൻസിമക്കും കൂട്ടർക്കും ഇരട്ടി മധുരമായി. ഇത്തിഹാദിന്റെ 10-ആമത് കിംഗ്സ് കപ്പ് കിരീടധാരണമാണിത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്