Monday, June 16, 2025
Middle EastTop Stories

ഇസ്രായേൽ നഗരങ്ങളെ ലക്ഷ്യമിട്ട് വീണ്ടും ഇറാന്റെ മിസൈൽ ആക്രമണം; നിരവധി പേർക്ക് പരിക്ക്, കെട്ടിടങ്ങൾക്കും വാഹനങ്ങൾക്കും തീപിടിച്ചു

ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘർഷം മൂന്നാം ദിവസവും അതിരൂക്ഷമായി തുടരുന്നു. ഇസ്രായേലിലെ വിവിധ നഗരങ്ങളെ ലക്ഷ്യമിട്ട് ഇറാൻ വീണ്ടും വൻ മിസൈൽ ആക്രമണം നടത്തി.

ആക്രമണങ്ങളിൽ നിരവധി പേർക്ക് പരിക്കേറ്റു. ഹൈഫയിൽ നിരവധി കെട്ടിടങ്ങൾക്കും വാഹനങ്ങൾക്കും തീപിടിച്ചു. അഗ്നിശമന സേന തീ കെടുത്താനുള്ള കഠിന പരിശ്രമത്തിലാണ്.

ഡ്രോണുകളും ബാലിസ്റ്റിക് മിസൈലുകളും ഉപയോഗിച്ചാണ് ഇറാന്റെ ഏറ്റവും പുതിയ ആക്രമണം. ഇസ്രായേലിന്റെ പ്രധാന നഗരങ്ങളായ ടെൽ അവീവ്, ജറുസലേം, വടക്കൻ തീരദേശ നഗരമായ ഹൈഫ എന്നിവയെയാണ് പ്രധാനമായും ലക്ഷ്യമിട്ടത്.

ഇസ്രായേലിന്റെ അത്യാധുനിക വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് ഇവയെ തടയാൻ ശ്രമിച്ചുവെങ്കിലും, പല മിസൈലുകളും ലക്ഷ്യം കണ്ടതായിട്ടാണ് റിപ്പോർട്ട്.

ഹൈഫയിലെ ഒരു ജനവാസ കേന്ദ്രത്തിൽ മിസൈൽ പതിച്ചതായി അടിയന്തര സേവനങ്ങൾക്ക് റിപ്പോർട്ടുകൾ ലഭിച്ചതായി ഇസ്രായേൽ പോലീസ് സ്ഥിരീകരിച്ചു.

പരിക്കേറ്റവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി.. നിലവിൽ നാശനഷ്ടങ്ങൾ കൃത്യമായി വിലയിരുത്തിക്കൊണ്ടിരിക്കുകയാണ്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa