Friday, March 6, 2026
Saudi ArabiaTop Stories

മലപ്പുറം വേങ്ങര സ്വദേശി സൗദിയിൽ മരിച്ചു

ജിസാൻ: മലപ്പുറം വേങ്ങര വലിയോറ ചിനക്കൽ സ്വദേശി മൂഴിക്കൽ അബ്ദുൽ മജീദ് (46) സൗദിയിലെ ജിസാനിൽ ഹൃദയാഘാതത്തെത്തുടർന്ന്  മരിച്ചു. ശാരീരിക അസ്വസ്ഥയെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ജിസാനിനടുത്ത് ആർദയിൽ ആണ് ജോലി ചെയ്തിരുന്നത്. പിതാവ്: പരേതനായ മൂഴിക്കല്‍ മൊയ്തീൻ. നടപടികൾ പൂർത്തിയാക്കി മൃതദേഹം ജിസാനിൽ ഖബറടക്കുമെന്ന് ഇദ്ദേഹത്തിന്റെ സഹോദരൻ സിറാജും കെ.എം.സി.സി വെൽഫെയർ വിങ്‌ പ്രവർത്തകരും അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്