സൗദിയിൽ കാലാവധി കഴിഞ്ഞ വിസിറ്റ് വിസകൾ നീട്ടുന്നതിനുള്ള പദ്ധതിയുടെ സമയ പരിധി ഓർമ്മിപ്പിച്ച് ജവാസാത്ത്
ജിദ്ദ: സന്ദർശകൻ വിസ കാലാവധി കഴിഞ്ഞിട്ടും സൗദിയിൽ തങ്ങിയതിന്റെ അടിസ്ഥാനത്തിൽ കണക്കാക്കുന്ന ഫീസും പിഴയും അടച്ചതിനുശേഷം, സൗദി വിടുന്നതിനായി സന്ദർശന വിസകളുടെ കാലാവധി നീട്ടാൻ പാസ്‌പോർട്ട് ജനറൽ ഡയറക്ടറേറ്റ് (ജവാസാത്ത്) ആവശ്യപ്പെട്ടു.
ചട്ടങ്ങൾ പ്രകാരം നിർദ്ദേശിച്ചിരിക്കുന്ന ഫീസും പിഴയും അടച്ചതിനുശേഷം, സന്ദർശകർക്ക് അന്തിമ യാത്രയ്ക്കായി വ്യത്യസ്ത ഇനങ്ങളിൽൽപ്പെട്ട എക്സ്പയറായ സന്ദർശന വിസകൾ നീട്ടാൻ ഈ സംരംഭം അനുവദിക്കുന്നു.
രാജ്യം വിടാനാായി വിസാ കാലാവധി പുതുക്കുന്നതിനുള്ള പദ്ധതി സ്വഫർ 1 മുതൽ 30 ദിവസത്തിനുള്ളിൽ പ്രയോജനപ്പെടുത്തേണ്ടതുണ്ട് എന്നാണ് ജവാസാത്ത് ഓർമ്മിപ്പിക്കുന്നത്. അബ്ഷിറിൽ ലോഗിൻ ചെയ്ത് ആണ് പദ്ധതി പ്രയോജനപ്പെടുത്തേണ്ടത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
