Friday, March 6, 2026
Saudi ArabiaTop Stories

വിദ്യാർത്ഥികളുടെ വരികൾ കാണുമ്പോൾ അവരുടെ സുരക്ഷക്കായി വാഹനങ്ങൾ പൂർണ്ണമായും നിർത്തണമെന്ന് മുറൂർ

റിയാദ്: വിദ്യാർത്ഥികൾ സ്കൂളുകളിലേക്ക് പോകുമ്പോൾ, പ്രത്യേകിച്ച് സ്കൂളുകൾക്ക് സമീപം, കാൽനട ക്രോസിംഗുകളിൽ പൂർണ്ണമായി വാഹനങ്ങൾ നിർത്തേണ്ടതിന്റെ പ്രാധാന്യം ജനറൽ ട്രാഫിക് വകുപ്പ് ഊന്നിപ്പറഞ്ഞു.

“റോഡ് മുറിച്ചുകടക്കുമ്പോൾ വിദ്യാർത്ഥികളെ മറി കടക്കുന്നത് അവരുടെ സുരക്ഷയ്ക്ക് ഭീഷണിയായ ഗുരുതരമായ നിയമലംഘനമാണ്” എന്ന് സൗദി ട്രാഫിക് വകുപ്പ് സ്ഥിരീകരിച്ചു.

വിദ്യാർത്ഥികൾ സുരക്ഷിതമായി മുറിച്ചുകടക്കുന്നത് വരെ ഡ്രൈവർമാർ പൂർണ്ണമായും നിർത്തണമെന്നും റോഡ് മുറിച്ച് കടക്കരുതെന്നും മുറൂർ ഓർമ്മിപ്പിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്