Friday, March 6, 2026
Saudi ArabiaTop Stories

റിയാദ്: സൽമാൻ രാജാവ് റിയാദിലെത്തി

റിയാദ്; തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവ് ഇന്ന് (വ്യാഴാഴ്ച) ജിദ്ദയിൽ നിന്ന് റിയാദിലെത്തി.

രാജാവിനെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ റിയാദ് മേഖല ഡെപ്യൂട്ടി ഗവർണർ പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ അബ്ദുൽ അസീസ് സ്വീകരിച്ചു.

രാജവിനോടൊപ്പം പ്രിൻസ് ഖാലിദ് ബിൻ ഫഹദ് ബിൻ ഖാലിദ്, പ്രിൻസ് ഖാലിദ് ബിൻ സാദ് ബിൻ ഫഹദ്, പ്രിൻസ് ഫൈസൽ ബിൻ സൗദ് ബിൻ മുഹമ്മദ്, അൽ-ബഹ മേഖല ഗവർണർ പ്രിൻസ് ഡോ. ഹുസാം ബിൻ സൗദ് ബിൻ അബ്ദുൽ അസീസ്, രാജാവിന്റെ ഉപദേഷ്ടാവ് പ്രിൻസ് ഡോ. അബ്ദുൽ അസീസ് ബിൻ സത്താം ബിൻ അബ്ദുൽ അസീസ് എന്നിവരും ഉണ്ടായിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്