Friday, March 6, 2026
Jeddah

യാഥാർത്ഥ്യത്തിലൂന്നിയ മാധ്യമ പ്രവർത്തനത്തെ അഭിനന്ദിക്കുന്നു, ഹജ്ജ് കോൺസൽ മുഹമ്മദ് അബ്ദുൽ ജലീൽ

ജിദ്ദ: യാഥാർത്ഥ്യത്തിലൂന്നിയ മാധ്യമ പ്രവർത്തനത്തെ അഭിനന്ദിക്കുന്നുവെന്ന് ഹജ്ജ് കോൺസൽ മുഹമ്മദ് അബ്ദുൽ ജലീൽ. ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ മൂന്ന് വർഷത്തെ ഔദ്യോഗിക ചുമതലക്ക് ശേഷം ഡൽഹിലേക്ക് മടങ്ങുന്ന ഹജ്ജ് കോൺസലിന് ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം ഒരുക്കിയ സ്നേഹ സംഗമത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

‘കോഫീ വിത്ത്‌ കോൺസൽ’ എന്ന പേരിൽ മീഡിയ ഫോറം സംഘടിപ്പിച്ച പരിപാടിയിൽ പഠന കാലത്തും ഇന്ത്യൻ സിവിൽ സർവീസ് നേടിയതിന് ശേഷവുമുള്ള ജീവിത അനുഭവങ്ങൾ മാധ്യമ പ്രവർത്തകരുമായി അദ്ദേഹം പങ്കുവെച്ചു. ദുബായി ആസ്ഥാനമായ സ്വകാര്യ കമ്പനിയിൽ കൺസൽട്ടന്റായി പ്രവർത്തിക്കുന്ന അദ്ദേഹത്തിന്റെ ഭാര്യ എഞ്ചിനീയർ ബിസ്മിതയും ചടങ്ങിന്റെ ഭാഗമായി ജീവിത അനുഭവങ്ങളും വിദ്യാഭ്യാസ മാർഗ നിർദ്ദേശങ്ങളും സദസുമായി പങ്കുവെച്ചു.

ചടങ്ങിൽ ജിദ്ദ ഇന്ത്യൻ മീഡിയ ഫോറത്തിന്റെ ഉപഹാരം ഫോറം പ്രസിഡന്റ്‌ കബീർ കൊണ്ടോട്ടി നൽകി ആദരിച്ചു.

മാധ്യമ പ്രവർത്തകരായ ഹസ്സൻ ചെറുപ്പ, ജലീൽ കണ്ണമംഗലം, സാദിഖലി തുവൂർ, സുൽഫീകർ ഒതായി, ഗഫൂർ കൊണ്ടോട്ടി, സാബിത് സലീം എന്നിവർക്കൊപ്പം അനുപമ ബിജു, ഷബ്‌ന കബീർ എന്നിവരും പങ്കെടുത്ത് സംസാരിച്ചു.

മീഡിയ ഫോറം ജനറൽ സെക്രട്ടറി ബിജു രാമന്തളി സ്വാഗതവും, ട്രഷറർ പി. കെ സിറാജ് നന്ദിയും പറഞ്ഞു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്