Friday, March 6, 2026
Jeddah

നോട്ടക്ക് അവാർഡ് 2025 എൻട്രികൾ ക്ഷണിക്കുന്നു

ജിദ്ദ :  രിസാല സ്റ്റഡി സർക്കിൾ (ആർ എസ് സി) സൗദി വെസ്റ്റ് നാഷനൽ മൂന്നാമത് ‘നോട്ടെക് നോളജ് ആന്‍ഡ് ടെക്‌നോളജി എക്‌സ്‌പോ’ നവംബർ 14 ന് ജിദ്ദയിൽ നടക്കും വിദ്യാർത്ഥി യുവജനങ്ങളുടെ ശാസ്ത്ര സാങ്കേതിക രംഗത്തെ മികവുകളൂം സർഗാത്മകത പ്രകടമാക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനും വേണ്ടിയാണു   KNOWTECH എന്നപേരിൽ സാങ്കേതികോത്സവം സംഘടിപ്പിക്കുന്നത് . ശാസ്ത്ര, സാങ്കേതിക, ആരോഗ്യ പാവലിയനുകൾ സയൻസ് എക്സിബിഷൻ , ശാസ്ത്ര വൈജ്ഞാനിക പ്രദർശനങ്ങൾ, കാരിയർ ഗൈഡൻസ്, വിവിധ തലങ്ങളിലെ മത്സരങ്ങൾ  തുടങ്ങി വ്യൈവിധ്യങ്ങളായ പരിപാടികൾ KNOWTECH മായി ബന്ധപെട്ടു സംവിധാനിക്കും.  

വൈജ്ഞാനിക സാങ്കേതിക വിദ്യകളിൽ പ്രാഗൽഭ്യം  ശാസ്ത്ര സാങ്കേതിക രംഗങ്ങളിൽ തൊഴിൽ ചെയ്യുന്നവർ, സ്വന്തമായി പേറ്റന്റ് നേടുകയും പ്രൊഫഷനൽ രംഗത്ത് കഴിവ് തെളിയിക്കുകയും ചെയ്തവർ, നവസംരഭകർ, ശാസ്ത്രജ്ഞർ, ഡോക്ടർമാർ, പ്രൊഫസർമാർ  തുടങ്ങി അവരവരുടെ മേഖലകളിൽ കഴിവ് തെളിയിച്ച  സൗദി വെസ്റ്റ് നാഷനൽ പരിധിക്കുള്ളിൽ പ്രവാസികളായവരിൽ നിന്ന് വിദഗ്ധ ജൂറിയുടെ മേൽനോട്ടത്തിൽ തെരെഞ്ഞെടുക്കപെടുന്നവർക്കാണ് അവാർഡിന് തെരഞ്ഞെടുക്കുക. ബയോഡാറ്റ knowtechrsc@gmail.com എന്ന ഇമെയിലിലേക്ക് 10  നവംബർ 2025 മുന്നേ ലഭിക്കത്തക്കവിധത്തിൽ എൻട്രികൾ അയക്കാവുന്നതാണ്.  KNOWTECH അവാർഡുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക്  +966507922071   മൊബൈൽ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

കഴിഞ്ഞ നാലു വർഷത്തിനുള്ളിൽ കൈവരിച്ച നേട്ടങ്ങൽ പരിഗണിച്ചു  പ്രമുഖർ ഉൾകൊള്ളുന്ന ജൂറി അവാർഡിന് അർഹരായവരെ   നവംബർ 14 നു ജിദ്ദയിൽ നടക്കുന്ന ആർ എസ് സി സൗദി വെസ്റ്റ് നാഷനൽ നോട്ടെക്കിൽ അവാർഡ് പ്രഖ്യാപിക്കും. നേരത്തെ  ഡോ ശ്രീരാമ കുമാർ, ഡോ. ഇർശാദ് കമ്മക്കകം എന്നിവരാണ്  അവാർഡിന് അർഹരായത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്