Friday, March 6, 2026
HealthTop Stories

ശൈത്യകാലത്ത് ആവശ്യത്തിന് വെള്ളം കുടിക്കാത്തത് മൂലമുണ്ടാകുന്ന നിർജ്ജലീകരണത്തിന്റെ 7 ലക്ഷണങ്ങൾ വ്യക്തമാക്കി സൗദി കൺസൾട്ടന്റ്

ശൈത്യകാല നിർജ്ജലീകരണത്തിന് 7 ലക്ഷണങ്ങളുണ്ടെന്ന് കോളേജ് ഓഫ് മെഡിസിനിലെ കൺസൾട്ടന്റും കാർഡിയോളജി ആൻഡ് ആർട്ടീരിയൽ കത്തീറ്ററൈസേഷൻ പ്രൊഫസറുമായ ഡോ. ഖാലിദ് അൽ-നിമ്ർ പറഞ്ഞു

അടിക്കടിയുണ്ടാകുന്ന തലവേദന, വേഗത്തിലുള്ള നെഞ്ചിടിപ്പ്, മലബന്ധം, സുജൂദിൽ നിന്ന് എഴുന്നേൽക്കുമ്പോൾ അനുഭവപ്പെടുന്ന നേരിയ തലകറക്കം, തലയ്ക്ക് ഭാരം അനുഭവപ്പെടുക, വ്യക്തമായ കാരണങ്ങളില്ലാതെ അനുഭവപ്പെടുന്ന തളർച്ച/ക്ഷീണം, മാനസികമായ മടുപ്പ് അല്ലെങ്കിൽ മന്ദത എന്നിവയാണ് നിർജ്ജലീകരണം മൂലം ശരീരം പ്രകടിപ്പിക്കുന്ന 7 ലക്ഷണങ്ങൾ.

ദാഹം തോന്നാത്തപ്പോഴും വെള്ളം കുടിക്കേണ്ടതിന്റെ പ്രാധാന്യം അൽ-നിമർ ഊന്നിപ്പറഞ്ഞു, ഒരാൾക്ക് ആവശ്യമായ വെള്ളത്തിന്റെ അളവ് പ്രതിദിനം (2.5 – 3) ലിറ്റർ ആണെന്ന് അദ്ദേഹം ഓർമ്മിച്ചു .

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്