26 വർഷമായി സംസാരശേഷി ഇല്ലാതിരുന്ന യുവാവ് മക്കയിൽ കഅബയുടെ സമീപത്ത് വെച്ച് ആദ്യമായി സംസാരിച്ചു; ആനന്ദ കണ്ണീരോടെ കുടുംബം (വീഡിയോ)
ജനിച്ച നാൾ മുതൽ സംസാരിക്കാൻ കഴിയാതിരുന്ന 26-കാരനായ യുവാവ് മക്കയിലെത്തി ഉംറ നിർവ്വഹിക്കുന്നതിനിടെ കഅ്ബയുടെ സമീപത്ത് വെച്ച് ആദ്യമായി സംസാരിച്ചു.
‘യാ അള്ളാ’ എന്ന് വിളിച്ച് ബദർ ബദർ ബദറാൻ എന്ന ജോർദാനിയൻ ഉംറ തീർത്ഥാടകനാണ് മക്കയിൽ വെച്ച് അത്ഭുതകരമായി സംസാരിച്ചു തുടങ്ങിയത്.
കഴിഞ്ഞ 26 വർഷമായി സംസാരശേഷിയില്ലാതിരുന്ന ബദർ, കഅ്ബയെ സാക്ഷിയാക്കി ‘യാ അള്ളാ’ എന്ന് ഉച്ചത്തിൽ വിളിച്ചു പറയുകയായിരുന്നു.
കൂടെയുണ്ടായിരുന്ന ബന്ധുക്കൾ പകർത്തിയ വീഡിയോയിൽ ഈ വികാരനിർഭരമായ നിമിഷം വ്യക്തമാണ്. തന്റെ ജീവിതത്തിലെ ആദ്യ വാക്കുകൾ വിശുദ്ധ മണ്ണിൽ വെച്ച് പുറത്തുവന്നതിന്റെ സന്തോഷത്തിലാണ് ബദറും കുടുംബവും.
“ദൈവമേ, നിന്റെ കാരുണ്യത്തിന് നന്ദി” എന്ന് ബദർ പിന്നീട് ബുദ്ധിമുട്ടില്ലാതെ ലഘുവായി സംസാരിക്കുന്നതും വീഡിയോയിലുണ്ട്.
ജോർദാനിലെ പ്രശസ്തമായ ഫൈസലി ക്ലബ്ബിന്റെ കടുത്ത ആരാധകൻ കൂടിയാണ് ബദർ ബദറാൻ. ക്ലബ്ബിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിലൂടെ ബദറിന്റെ വീഡിയോ പങ്കുവെച്ചതോടെയാണ് വാർത്ത ലോകശ്രദ്ധ നേടിയത്.
ജോർദാനിലും മറ്റ് അറബ് രാജ്യങ്ങളിലുമുള്ള സോഷ്യൽ മീഡിയ ഉപയോക്താക്കൾക്കിടയിൽ വലിയ ചർച്ചയായിട്ടുണ്ട്. ഒട്ടേറെ പേർ പ്രാർത്ഥനകളുമായും ആശംസകളുമായും രംഗത്തെത്തി.
തനിക്ക് സംഭവിച്ചത് എന്താണെന്ന് വിവരിക്കാൻ വാക്കുകളില്ലെന്നും എല്ലാം ദൈവത്തിന്റെ കാരുണ്യമാണെന്നുമാണ് ബദർ പ്രതികരിച്ചത്. വീഡിയോ കാണാം👇
بدر بدران، مواطن أردني لا يستطيع الكلام "أبكم" مشهور من خلال تشجيعه لنادي الفيصلي الأردني، ذهب للعمرة وبدأ يدعو الله أن يُنطق لسانه.
— أ (@PP44K) January 21, 2026
بعد البكاء والتضرع حدثت المعجزة ونطق بأولى كلماته (يا الله) (لا إله إلا الله) (اللهم إنك عفو تحب العفو فاعف عني).pic.twitter.com/d3qNcxx2oh
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
