കോടികൾ വിലയുള്ള വാച്ച് ഊരിനൽകി; റിയാദിൽ തന്നെ അഭിനന്ദിക്കാനെത്തിയ ആരാധകനെ ഞെട്ടിച്ച് മജീദ് അൽ മുഹന്ദിസ് (വീഡിയോ)
തന്നെ അഭിനന്ദിക്കാനെത്തിയ ആരാധകന് കോടികൾ വിലയുള്ള വാച്ച് ഊരിനൽകി അറബ് ഗായകനും ‘പ്രിൻസ് ഓഫ് അറബിക് സോങ്ങ്’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന താരവുമായ മാജിദ് അൽ മുഹന്ദിസ്
റിയാദിൽ നടന്ന തന്റെ സംഗീത പരിപാടിക്ക് ശേഷം മടങ്ങുന്നതിനിടെയാണ് തന്നെ കാണാനെത്തിയ ഒരു ആരാധകന് അദ്ദേഹം തന്റെ കൈയ്യിലുണ്ടായിരുന്ന വിലകൂടിയ വാച്ച് ഊരി നൽകിയത്.
ഇന്ന് താങ്കൾ നല്ല സന്തോഷത്തിലാണല്ലോ. ആ വാച്ച് കാണാൻ നല്ല ഭംഗിയുണ്ട്, അത് ഫോളോവേഴ്സിന് വേണ്ടി ഒരു ഗിവ് എവേ ആയി നൽകിക്കൂടെ എന്ന് ആരാധകൻ തമാശരൂപേണ ചോദിക്കുകയായിരുന്നു.
ഈ ചോദ്യം കേട്ട ഉടൻ തന്നെ മാജിദ് ചിരിച്ചുകൊണ്ട് തന്റെ കൈയ്യിലുണ്ടായിരുന്ന വാച്ച് ഊരി ആരാധകന് നേരെ നീട്ടി. “ഈ വാച്ചും അതിന്റെ ഉടമസ്ഥനും താങ്കൾക്ക് വേണ്ടി ഹാജരാണ്” എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
റിപ്പോർട്ടുകൾ പ്രകാരം ഏതാണ്ട് പത്ത് ലക്ഷം സൗദി റിയാലിലധികം വിലമതിക്കുന്ന റിച്ചാർഡ് മില്ലെ ബ്രാൻഡിന്റെ വാച്ചാണ് അദ്ദേഹം ആരാധകന് സമ്മാനിച്ചത്.
ഇത്രയും വലിയൊരു തുകയുടെ വാച്ച് യാതൊരു മടിയും കൂടാതെ ആരാധകന് നൽകിയത് കണ്ട് അവിടെയുണ്ടായിരുന്നവർ അത്ഭുതപ്പെട്ടു. വാച്ച് വിൽക്കാൻ പോവുകയാണെന്ന് ആരാധകൻ പറഞ്ഞപ്പോഴും “അതിൽ എനിക്ക് വിഷമമൊന്നുമില്ല” എന്നായിരുന്നു താരത്തിന്റെ പ്രതികരണം.
ഇറാഖ് വംശജനായ മാജിദ് അൽ മുഹന്ദിസ് സൗദി അറേബ്യൻ പൗരത്വം സ്വീകരിച്ച ഗായകനാണ്. തന്റെ ശബ്ദമാധുര്യം കൊണ്ടും മാന്യമായ പെരുമാറ്റം കൊണ്ടും ദശലക്ഷക്കണക്കിന് ആരാധകരെ അദ്ദേഹം നേടിയെടുത്തിട്ടുണ്ട്.
സൗദി അറേബ്യയിലും ഗൾഫ് രാജ്യങ്ങളിലും വലിയ സ്വീകാര്യതയുള്ള മാജിദ്, തന്റെ ലാളിത്യം കൊണ്ടാണ് ഇത്തവണയും വാർത്തകളിൽ ഇടംപിടിച്ചിരിക്കുന്നത്. താരത്തിന്റെ ഈ ഉദാരതയെ പ്രകീർത്തിച്ച് സോഷ്യൽ മീഡിയയിൽ നിരവധിപ്പേരാണ് രംഗത്തെത്തിയത്.
എൻജിനീയറിങ് ബിരുദധാരി ആയതുകൊണ്ടാണ് അദ്ദേഹത്തെ ‘മുഹന്ദിസ്’ (അറബിയിൽ എൻജിനീയർ) എന്ന് വിളിക്കുന്നത്. വീഡിയോ കാണാം👇
— Amira ahmed (@amiraahmed2172) February 8, 2026
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
