50 വർഷങ്ങൾക്ക് മുമ്പ് ജിദ്ദ ഇങ്ങനെയായിരുന്നു; എഴുപതുകളിൽ ബലദിൽ നിന്നും ചിത്രീകരിച്ച അപൂർവ്വ വീഡിയോ
അഞ്ചു പതിറ്റാണ്ട് മുൻപത്തെ ജിദ്ദ നഗരത്തിന്റെ അപൂർവ്വ ദൃശ്യങ്ങൾ കോർത്തിണക്കിയ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നു. എഴുപതുകളിലെ ജിദ്ദയുടെ തെരുവുകളും അവിടുത്തെ സജീവമായ വാണിജ്യ അന്തരീക്ഷവും വ്യക്തമാക്കുന്നതാണ് ഈ ദൃശ്യങ്ങൾ.
ചരിത്രപ്രസിദ്ധമായ ബലദിൽ നിന്നാണ് ഈ റിപ്പോർട്ട് ചിത്രീകരിച്ചിരിക്കുന്നത്. ഏകദേശം 50 വർഷം പഴക്കമുള്ള ഈ ദൃശ്യങ്ങളിൽ വിദേശ വിനോദസഞ്ചാരികൾ ജിദ്ദയിലെ തെരുവുകളിലൂടെ നടന്നു നീങ്ങുന്നതും സൗദി പൈതൃകത്തെ കൗതുകത്തോടെ നോക്കിക്കാണുന്നതും കാണാം.
ആവശ്യ സാധനങ്ങൾ വാങ്ങാനായി വിദേശികളും തദ്ദേശീയരും ഒത്തുചേർന്നിരുന്ന തെരുവുകളും, അക്കാലത്തെ സ്വർണ്ണക്കടകളുടെയും മറ്റു കച്ചവട സ്ഥാപനങ്ങളുടെയും ദൃശ്യങ്ങളും വീഡിയോയിൽ കാണാം.
അക്കാലത്ത് നിരത്തിലിറങ്ങിയിരുന്ന പഴയ മോഡൽ കാറുകൾ, അന്നത്തെ പ്രധാന വിനോദോപാധിയായിരുന്ന റേഡിയോകൾ എന്നിവ ജിദ്ദയുടെ പഴയകാല ജീവിതശൈലിയുടെ ഓർമ്മപ്പെടുത്തലായി മാറുന്നു.
സൗദിയ വിമാനത്തിൽ യാത്രക്കാർ കേറുന്നതും, പഴയ ശൈലിയിലുള്ള അന്നത്തെ വിമാനങ്ങളുടെയും പോലീസ് വാഹനങ്ങളുടെയും ദൃശ്യങ്ങളും വീഡിയോയിലുണ്ട്.
സൗദി അറേബ്യയുടെ ആധുനിക മാറ്റങ്ങൾക്ക് മുൻപുള്ള ജിദ്ദയുടെ ചരിത്രവും സംസ്കാരവും അടുത്തറിയാൻ സഹായിക്കുന്നതാണ് ഈ ദൃശ്യങ്ങൾ, വീഡിയോ കാണാം👇
⭕50 വർഷങ്ങൾക്ക് മുമ്പ് ജിദ്ദ ഇങ്ങനെയായിരുന്നു; എഴുപതുകളിൽ ബലദിൽ നിന്നും ചിത്രീകരിച്ച അപൂർവ്വ വീഡിയോ👇 pic.twitter.com/wp1f6bQnOH
— Arabian Malayali (@AMalayali22887) February 13, 2026
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
