വ്യാഴാഴ്‌ച, ജൂലൈ 30, 2026
Saudi ArabiaTop Stories

സൗദിയിൽ വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തങ്ങുന്ന ഹജ്ജ്-ഉംറ തീർത്ഥാടകരുടെ വിവരം അറിയിച്ചില്ലെങ്കിൽ ഒരു ലക്ഷം റിയാൽ വരെ പിഴ

റിയാദ്: സൗദിയിൽ ഹജ്ജ്, ഉംറ തീർത്ഥാടകർ അനുവദനീയമായ വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തുടരുന്നത് ബന്ധപ്പെട്ട അധികാരികളെ സമയബന്ധിതമായി അറിയിക്കാതിരുന്നാൽ കനത്ത പിഴ.

സേവന കമ്പനികൾക്കും സ്ഥാപനങ്ങൾക്കും ഒരു ലക്ഷം (100,000) റിയാൽ വരെ പിഴ ചുമത്തുമെന്നാണ് സൗദി പബ്ലിക് സെക്യൂരിറ്റി കർശന മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

തങ്ങളുടെ കീഴിലെത്തുന്ന തീർത്ഥാടകർ വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തുടരുന്നത് റിപ്പോർട്ട് ചെയ്യേണ്ട ഉത്തരവാദിത്തം ഇത്തരം കമ്പനികൾക്കുണ്ട്, വീഴ്ച വരുത്തിയാൽ കനത്ത സാമ്പത്തിക ശിക്ഷാനടപടികൾ നേരിടേണ്ടി വരും.

ഒന്നിലധികം ആളുകൾ കാലാവധി കഴിഞ്ഞ് തങ്ങുകയും അത് റിപ്പോർട്ട് ചെയ്യാതിരിക്കുകയും ചെയ്താൽ ആകെ പിഴത്തുക ഓരോ വ്യക്തിയുടെയും കണക്കനുസരിച്ച് ഇരട്ടിയാകും.

രാജ്യത്തെ താമസ, തൊഴിൽ, അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിക്കുന്നവരെക്കുറിച്ചുള്ള വിവരങ്ങൾ അധികൃതരെ അറിയിക്കുന്നവർക്ക് യാതൊരുവിധ നിയമപരമായ ഉത്തരവാദിത്തവും ബാധകമല്ലെന്നും, റിപ്പോർട്ട് ചെയ്യുന്ന വ്യക്തികളുടെ വിവരങ്ങൾ പൂർണ്ണമായും രഹസ്യമായി സൂക്ഷിക്കുമെന്നും സൗദി പബ്ലിക് സെക്യൂരിറ്റി ഉറപ്പുനൽകുന്നു.

നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് (911 – മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യ), (999 – സൗദിയിലെ മറ്റ് പ്രവിശ്യകളിൽ) എന്നീ നമ്പറുകളിൽ വിവരമറിയിക്കാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group