Sunday, November 24, 2024
Saudi ArabiaTop Stories

സൗദിയിൽ സെലക്റ്റീവ് ടാക്സ് മധുര പാനീയമടക്കം പുതിയ ഉത്പന്നങ്ങളിലേക്ക്

സൗദിയിൽ സെലക്റ്റീവ് ടാക്സ് പുതിയ ഉത്പന്നങ്ങളിലേക്കും ബാധകമാക്കിക്കൊണ്ട് ജനറൽ അതോറിറ്റി ഫോർ സകാത്ത് ആൻ്റ് ഇൻകം ടാക്സ് പ്രഖ്യാപനം നടത്തി.

മധുരം ചേർത്ത പാനീയങ്ങൾക്കും, ഇലക്ട്രോണിക് സ്മോകിംഗ് ഉപകരണത്തിനും അതിലുപയോഗിക്കുന്ന ലിക്വിഡിനുമെല്ലാം ഇനി സെലക്ടീവ് ടാക്സ് ബാധകമാകും.

കഴിഞ്ഞ ദിവസം ഒഫീഷ്യൽ ഗസറ്റിൽ സെലക്റ്റീവ് ടാക്സ് പുതിയ ഉത്പന്നങ്ങളിലേക്കും ബാധകമാക്കിക്കൊണ്ടുള്ള തീരുമാനം പ്രഖ്യാപിച്ചിരുന്നു.

പുതിയ തീരുമാനപ്രകാരം പുകയില ഉത്പന്നങ്ങൾക്ക് 100 ശതമാനം, സോഫ്റ്റ് ഡ്രിംഗിന് 50 ശതമാനം, എനർജി ഡ്രിങ്കിന് 100 ശതമാനം, മധുര പാനീയങ്ങൾക്ക് 50 ശതമാനം, ഇലക്ട്രോണിക് സ്‌മോക്കിങ് ഉപകരണത്തിനും അതിലുപയോഗിക്കുന്ന ലിക്വിഡിനും 100 ശതമാനം എന്നിങ്ങനെയാണ് പുതിയ സെലക്ടീവ് ടാക്സ്.

2017 ജൂൺ 11 മുതലായിരുന്നു സൗദി അറേബ്യയിൽ ആരോഗ്യത്തിന് ഹാനികരമാകുന്ന ഉത്പന്നങ്ങൾക്ക് സെലക്ടീവ് ടാക്സ് നടപ്പിലാക്കിയത്. പുകയിലക്കും എനർജി ഡ്രിങ്കിനും സോഫ്റ്റ് ഡ്രിങ്കിനുമായിരുന്നു ആദ്യ ഘട്ടത്തിൽ ടാക്സ് ഈടാക്കിയിരുന്നത്.

സൗദിയുടെ കഴിഞ്ഞ ബജറ്റ് അവലോകനത്തിൽ പ്രതീക്ഷിച്ചതിലും കൂടുതൽ വരുമാനമാണ് ഖജനാവിലേക്ക് സെലക്ടീവ് ടാക്സ് വഴി ലഭ്യമായതെന്ന് അധികൃതർ അറിയിച്ചിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്