സൗദിയിലേക്ക് മൂന്ന് മിനിറ്റ് കൊണ്ട് ടൂറിസ്റ്റ് വിസ ലഭിക്കുന്ന പദ്ധതി നിലവിൽ വന്നു.
ജിദ്ദ: സൗദിയിലേക്ക് മൂന്ന് മിനിറ്റ് കൊണ്ട് ടൂറിസ്റ്റു വിസ നൽകുന്ന പദ്ധതി നിലവിൽ വന്നു. ജിദ്ധയിൽ നടക്കുന്ന 40 ദിവസം നീണ്ടു നിൽക്കുന്ന ജിദ്ദ സീസൺ ഫെസ്റ്റിവലിലേക്ക് സന്ദർശകരെ ആകർഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് മൂന്ന് മിനിറ്റ് കൊണ്ട് പാസാകുന്ന ഇ-ടൂറിസ്റ്റ് വിസ പദ്ധതി അധികൃതർ പ്രഖ്യാപിച്ചത്.
ജിദ്ദ സീസൺ ഫെസ്റ്റിവലിന്റെ ഏതെങ്കിലും ഒരു ഇവന്റിനുള്ള ടിക്കറ്റ് എടുക്കുന്നവർക്ക് മൂന്ന് മിനിറ്റ് കൊണ്ട് വിസ ലഭിക്കും. ഇവെന്റിനുള്ള ടിക്കറ്റ് എടുത്തതിന് ശേഷം www.sharek.sa എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്ത് വെബ്സൈറ്റിൽ നൽകുന്ന നിർദ്ദേശങ്ങൾ പാലിച്ചു കൊണ്ട് വളരെ ലളിതമായ ചില നടപടികൾക്ക് ശേഷം വിസ ലഭിക്കുമെന്ന് ഫെസ്റ്റിവലിന്റെ ജനറൽ സൂപ്പർവൈസർ റാഇദ് അബു സിനാദ പറഞ്ഞു.
ജൂൺ 8 മുതൽ ജൂലൈ 18 വരെ ജിദ്ദയിൽ നടക്കുന്ന ആദ്യ ജിദ്ദ സീസൺ ഫെസ്റിവലിലേക്ക് സന്ദർശകരെ ആകർഷിക്കുകയാണ് പദ്ധതി കൊണ്ട് ലക്‌ഷ്യം വെക്കുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa