Sunday, September 22, 2024
Jeddah

​​പ്രവാസി ജിദ്ദ ഹെൽപ്‌ഡെസ്‌ക് ഉത്ഘാടനം ചെയ്തു.

ജിദ്ദ: പ്രവാസി സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ഷറഫിയയിൽ ആരംഭിക്കുന്ന പ്രവാസി ഹെൽപ്‌ഡെസ്‌കിന്റെ ഔപചാരിക ഉത്ഘാടനം സെൻട്രൽ കമ്മറ്റി ​​പ്രസിഡന്റ് റഹീം ഒതുക്കുങ്ങൽ നിർവഹിച്ചു. നാട്ടിൽ വെൽഫെയർ പാർട്ടി സേവന രംഗത്തു സജീവമാണ്. സൗദിയിൽ ഇവിടത്തെ നിയമ പരിധിക്കുള്ളിൽ നിന്ന് കൊണ്ട് ചെയ്യാൻ കഴിയുന്നത്ര സേവന സൗകര്യങ്ങൾ പ്രവാസികൾക്കായി നൽകുക എന്ന ഉദ്ദേശ ലക്ഷ്യമാണ് ഹെൽപ് ഡെസ്കിനു പിന്നിലെന്ന് അദ്ദേഹം പറഞ്ഞു.

ഗവൺമെന്റുകൾ എന്നും അവഗണിച്ച വിഭാഗമാണ്‌ പ്രവാസികൾ. എന്നാൽ കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ വിവിധ പദ്ധതികളെ സംബന്ധിച്ച അറിവിന്റെ പരിമിതികൾ മൂലം അര്ഹതപ്പെട്ട ആനുകൂല്യങ്ങൾ പോലും പ്രവാസികൾക്ക് നഷ്ടമാകുന്നുവെന്ന്‌ ഡസ്കിന്റെ പ്രവർത്തങ്ങൾ വിശദീകരിച്ച സേവന വിഭാഗം കൺവീനർ കെ.എം. അബ്ദുൽകരീം പറഞ്ഞു.

കേരളാ സർക്കാരിന്റെ നോർക്ക തിരിച്ചറിയൽ കാർഡ്, ക്ഷേമ പെൻഷൻ പദ്ധതികൾ എന്നിവ യുസുഫ് പരപ്പൻ വിശദീകരിച്ചു. മാനവീയം പ്രതിനിധി പുഷ്‌പ കുമാർ, മീഡിയ ഫോറം പ്രതിനിധി സാദിഖലി തുവൂർ എന്നിവർ ആശംസയർപ്പിച്ചു.

വേങ്ങര നാസർ, ഇസ്മായിൽ പാലക്കണ്ടി, അമീൻ ഷറഫുദ്ദീൻ, ദാവൂദ് രാമപുരം, റഷീദ് എടവനക്കാട്, ഷഫീഖ് മേലാറ്റൂർ, സൈഫുദ്ദീൻ ഏലംകുളം, അസീസ് കണ്ടോത്ത്, യൂസുഫ് ഹാജി എന്നിവർ നേതൃത്വം നൽകി.

മുഹമ്മദലി ഓവിങ്ങൽ സ്വാഗതവും റസാഖ് മാസ്റ്റർ നന്ദിയും പറഞ്ഞു. എല്ലാ ബുധനാഴ്ചയും വൈകുന്നേരം 8 മണി മുതൽ 10 മണി വരെ ആയിരിക്കും ഹെല്പ് ഡസ്കിന്റെ പ്രവർത്തന സമയം.​

​Photo attached:

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q