Sunday, April 20, 2025
Jeddah

ഇസ്മായിൽ പാലക്കണ്ടിക്ക് സഹപ്രവർത്തകർ യാത്രയയപ്പ് നൽകി

ജിദ്ദ: സുദീർഘമായ മുപ്പത്തിയേഴ് വർഷക്കാലത്തെ പ്രവാസ ജീവിതത്തോട് വിട പറഞ്ഞു നാട്ടിലേക്ക്‌ മടങ്ങുന്ന പൊതു പ്രവർത്തകനും പ്രവാസി സാംസ്‌കാരിക വേദി ജിദ്ദ സെൻട്രൽ കമ്മറ്റി അംഗവുമായ ഇസ്മായിൽ പാലക്കണ്ടിക്ക് സഹപ്രവർത്തകർ ഊഷ്‌മളമായ യാത്രയയപ്പു നൽകി.

കോഴിക്കോട് കല്ലായി സ്വദേശിയായ ഇസ്മായിൽ 1980 കളിലാണ് സൗദിയിലെത്തിയത്. ദീർഘ കാലം പെട്രോമിൻ, സാബിക് എന്നീ കമ്പനികളിൽ ജോലി ചെയ്തു. തുടർന്ന് സ്വന്തമായി വ്യാപാര രംഗത്തേക്കിറങ്ങുകയായിരുന്നു. തനിമ സാംസ്‌കാരിക വേദിയിൽ അംഗമാണ്. യാമ്പൂവിൽ ജോലി ചെയ്ത കാലത്തു കൈരളി കലാ സാഹിത്യ കൂട്ടായ്മയിൽ സജീവ സാന്നിധ്യമായിരുന്നു.

ഷറഫിയ ഹിൽ ടോപ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് റഹീം ഒതുക്കുങ്ങൽ മെമന്റോ കൈമാറി. സി എച് ബഷീർ, എ കെ സൈതലവി, വേങ്ങര നാസർ, ഷഫീഖ് മേലാറ്റൂർ, ദാവൂദ് രാമപുരം തുടങ്ങിയവർ സംസാരിച്ചു.

ഇ പി സിറാജ് സ്വാഗതവും കെ എം ഷാഫി നന്ദിയും പറഞ്ഞു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa