Saturday, November 23, 2024
Special Stories

കന്നിനോവലിന് ഭീമാ അവാർഡ്; ബാലസാഹിത്യത്തിൽ കാലുറപ്പിച്ച് കൗമാരക്കാരി.

കന്നി നോവലിന് ഭീമാ ബാലസാഹിത്യ അവാർഡ്. ബാലസാഹിത്യത്തിൽ കാലുറപ്പിച്ച് കൗമാരക്കാരി ഫാതിഹ ബിഷർ. ബാലസാഹിത്യത്തിന് ലഭിക്കുന്ന ഏറ്റവും വലിയ അവാർഡിന് അർഹയായത് പ്രശസ്ത പത്രപ്രവർത്തകനും എഴുത്തുകാരനായ ഹംസ ആലുങ്ങലിന്റെ മകളാണ്. “അതിശയിപ്പിക്കുന്ന കഥകൾ”, “അനന്തരം അവനൊരു നക്ഷത്രമായി” എന്നീ രണ്ടു പുസ്തകങ്ങളാണ് ഫാതിഹ ബിഷറിനേറെതായി ഇതിനകം പുറത്തിറങ്ങിയത്‌. അനന്തരം അവനൊരു നക്ഷത്രമായി എന്ന നോവലാണ് അവാർഡിനർഹമായത്.

ആറാം ക്ലാസ്സ് മുതൽ കഥകളും കവിതകളും എഴുതി തുടങ്ങിയ ഈ മിടുക്കി തനിക്കു ലഭിച്ച അംഗീകാരത്തിൽ വലിയ സന്തോഷത്തിലാണ്.
പതിനായിരം രൂപയും പ്രശംസാപത്രവും കാനായി കുഞ്ഞിരാമൻ രൂപകൽപ്പന ചെയ്ത ശിൽപ്പവുമാണ് അവാർഡ്. ഈ മാസം 27 ന് കോഴിക്കോട് അളകാപുരിയിൽ വെച്ച് അവാർഡ് സമ്മാനിക്കും.

പെരുമ്പടവം ശ്രീധരൻ, സി.രാധാകൃഷ്ണൻ, ഡോ:കെ.ശ്രീകുമാർ, എന്നിവരടങ്ങുന്ന സമിതിയാണ് പുരസ്കാര നിർണ്ണയം നടത്തിയത്.
പ്രശസ്ത എഴുത്തുകാരി പി.വൽസല അവാർഡ് വിതരണം ചെയ്യും. പരിപാടി കെ.ജയകുമാർ ഐ.എ എസ് ഉൽഘാടനം ചെയ്യും. രാജീവ് ആലുങ്കൽ മുഖ്യ പ്രഭാഷണം നടത്തും.

ഭീമാ ജുവലേഴ്സ് സ്ഥാപകനും സാമൂഹ്യ പ്രവർത്തകനുമായിരുന്ന കെ.ഭീമാ ഭട്ടരുടെ സ്മരണാർത്ഥമായി നൽകുന്നതാണ് അവാർഡ്. ബാലസാഹിത്യത്തിന് ലഭിക്കുന്ന ഏറ്റവും വലിയ അവാർഡാണിത്.

സാമൂഹിക പ്രതിബദ്ധതിയിലൂന്നിയ മറ്റൊരു കൃതിയുടെ പണിപ്പുരയിലാണ് കൊച്ചു ഈ മിടുക്കി ഇപ്പോൾ. വണ്ടൂർ ഗവ: ഹയർ സെക്കണ്ടറി ക്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിനിയാണ്.

കുഞ്ഞിമുഹമ്മദ് കാളികാവ്

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa