ജിദ്ദയിൽ വ്യാജ ഐഫോണുകൾ പിടി കൂടി ; ഗൾഫിൽ നിന്ന് പുതിയ മൊബൈൽ ഫോണുകൾ വാങ്ങുന്നവർ സൂക്ഷിക്കുക
ജിദ്ദയിൽ നിന്ന് കഴിഞ്ഞ ദിവസം സൗദി അധികൃതർ വ്യാജ ഐഫോണുകൾ പിടി കൂടിയ വാർത്ത പുറത്ത് വന്നതോടെ ഗൾഫ് രാജ്യങ്ങളിൽ നിന്ന് മൊബൈൽ ഫോണുകൾ വാങ്ങുന്നവർ കൂടുതൽ ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് വ്യക്തമാകുന്നു.
ജിദ്ദയിലെ ഫലസ്തീൻ സ്റ്റ്രീറ്റിലെ മൊബൈൽ സൂഖിൽ വാണിജ്യ നിക്ഷേപ മന്ത്രാലയത്തിലെ കണ്ട്രോൾ ടീം നടത്തിയ പരിശോധനയിലാണു വ്യാജ ഐഫോണുകൾ കണ്ടെത്തിയത്.
പരിശോധനയിൽ മൊബൈലിൻ്റെ ഒറിജിനൽ സീരിയൽ നംബറും ബോക്സിനു പുറത്തെഴുതിയ സീരിയൽ നംബറുമെല്ലാം വ്യത്യസ്തമായി കാണിക്കുന്ന ദൃശ്യം അറബ് ന്യൂസ് പോർട്ടലുകൾ പുറത്ത് വിട്ടിട്ടുണ്ട്
ഐ ഫോൺ 6 ഇനത്തിൽ പെട്ട വ്യാജ മൊബൈലുകളാണു പരിശോധന സംഘം പിടിച്ചെടുത്തതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
മൊബൈൽ ഫോണുകൾ വാങ്ങുംബോൾ അംഗീകൃത വിതരണക്കാരിൽ നിന്ന് തന്നെ വാങ്ങാൻ പ്രവാസികൾ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് വീണ്ടും ഓർമ്മപ്പെടുത്തുന്നതാണു ഇത് പോലുള്ള സംഭവങ്ങൾ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa