കടകൾ 24 മണിക്കൂറും തുറക്കാനുള്ള അനുമതി; പ്രവാസികൾക്കിടയിൽ സമ്മിശ്ര പ്രതികരണം
സൗദിയിൽ സ്ഥാപനങ്ങൾ 24 മണിക്കൂറും തുറക്കുന്നതിനുള്ള മന്ത്രിസഭാനുമതി ലഭിച്ചതോടെ പ്രവാസ ലോകത്ത് നിന്ന് ഈ വിഷയത്തിൽ സമ്മിശ്ര പ്രതികരണമാണു ഉയരുന്നത്.
കടകൾ 24 മണിക്കൂറും തുറക്കാൻ അനുമതി നൽകുന്നതിനുള്ള നടപടി ക്രമങ്ങൾ വളരെ ഈസിയാക്കിയതിലൂടെ നിരവധി സ്വദേശികൾക്കും വിദേശികൾക്കും തൊഴിലവസരങ്ങൾ ലഭ്യമാകുമെന്നാണു പലരുടെയും അഭിപ്രായം.
അതേ സമയം ഹൗസ് ഡ്രൈവർമാരായി ജോലി ചെയ്യുന്ന നിരവധി പ്രവാസികൾക്ക് ഈ നിയമം തിരിച്ചടിയാകുമോ എന്നൊരു ആശങ്കയും ഇല്ലാതില്ല. ഷോപ്പിംഗിനും മറ്റുമായി അർദ്ധ രാത്രികളിലും സ്പോൺസർമാരുമായി പുറത്തിറങ്ങേണ്ട അവസ്ഥ ഉണ്ടാക്കുമോ എന്നാണു പലരും ആശങ്കപ്പെടുന്നത്.
24 മണിക്കൂറും പ്രവർത്തനം ആരംഭിച്ചാൽ പുലർച്ചെ വരെ കടകളിൽ ജോലിക്കായി ഒരാളെ കൂടി നിയമിക്കാൻ തൊഴിലുടമ നിർബന്ധിതനാകുമെന്നതിനാൽ നിരവധി തൊഴിലവസരങ്ങൾ ലഭ്യമാകുമെന്നുറപ്പാണു.
സൗദി അധികൃതരും വാണിജ്യ മേഖലയിലെ കുതിപ്പിനോടൊപ്പം നിരവധി സ്വദേശികൾക്കുള്ള തൊഴിലവസരം കൂടി ഇതോടൊപ്പാം ലക്ഷ്യമിടുന്നുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa