Sunday, September 22, 2024
Jeddah

പ്രവാസി ജിദ്ദ, സർക്കാർ ക്ഷേമനിധി കാർഡുകൾ വിതരണം ചെയ്തു

ജിദ്ദ: പ്രവാസി സാംസ്കാരിക വേദി ഷറഫിയയിൽ നടത്തി വരുന്ന ഹെൽപ്‌ ഡെസ്‌കിലൂടെ ലഭിച്ച കേരളാ സർക്കാരിന്റെ പ്രവാസി ക്ഷേമനിധി പെൻഷൻ പദ്ധതി കാർഡുകളുടെ ആദ്യഘട്ട വിതരണം ഷറഫിയയിൽ നടന്നു.

ജന ക്ഷേമകരമായ പ്രവർത്തങ്ങളിൽ പ്രവാസി ജിദ്ദയുടെ നിരന്തര ഇടപെടൽ അഭിനന്ദനങ്ങളർഹിക്കുന്നുവെന്ന് വിതരണം ഉത്ഘാടനം ചെയ്ത പ്രമുഖ ഭിഷ്വഗരൻ ഡോക്ടർ ദിനേശൻ പറഞ്ഞു. പുഷ്പ കുമാർ, അഷ്‌റഫ് പുളിക്കലകത്ത്, ഇബ്രാഹിം ഷംനാദ്, അലി മീനക്കുത്ത്, മെഹബൂബ് അലി, ശിഹാബുദ്ധീൻ ചോല, നയീമുദ്ദീൻ, അലവി പടഞ്ചേരി, മുഹമ്മദ ഉനൈസ്, അൻസാർ, അബ്ദുൽ അസീസ്, അബ്ദുൽ ഖാദിർ എന്നിവർ കാർഡുകൾ ഏറ്റുവാങ്ങി.

സർക്കാരിന്റെ ക്ഷേമ പെൻഷൻ പദ്ധതികൾ കൂടുതൽ ജനങ്ങളിലേക്കെത്തുകയും മുഴുവൻ പ്രവാസികൾക്കും അർഹമായ ആനുകൂല്യം ലഭ്യമാകുമെന്ന് ഉറപ്പു വരുത്തുകായും വേണമെന്ന് പദ്ധതി വിശദീകരിച്ച യുസുഫ് പരപ്പൻ പറഞ്ഞു. എ കെ സൈതലവി, യൂസുഫ് ഹാജി, വേങ്ങര നാസർ, ഷഫീഖ് മേലാറ്റൂർ, അമീൻ ശറഫുദ്ധീൻ എന്നിവർ കാർഡുകൾ വിതരണം ചെയ്തു.

റഷീദ് എടവനക്കാട്, സി പി മുസ്തഫ, അസ്‌കർ കല്ലായി എന്നിവർ നേതൃത്വം നൽകി. സെൻട്രൽ കമ്മറ്റി പ്രസിഡന്റ് റഹീം ഒതുക്കുങ്ങൽ അധ്യക്ഷത വഹിച്ചു. കെ എം കരീം സ്വാഗതവും എം പി അഷ്‌റഫ് നന്ദിയും പറഞ്ഞു.

എല്ലാ ബുധനാഴ്ചയും വൈകുന്നേരം 8 മണി മുതൽ 10 മണി വരെ ഷറഫിയ ഹിൽ ടോപ് റസ്റ്റാറന്റിന് മുകളിലെ ഓഫീസിലാണ് ഹെല്പ് ടാസ്ക് പ്രവർത്തിക്കുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q