ഗൾഫിൽ ഇനി ഈത്തപ്പഴം വിളയാനുള്ള ചൂട് കാറ്റ്; രണ്ടാഴ്ചയോളം നീണ്ട് നിൽക്കും
സൗദിയടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ ജൂലൈ 29 തിങ്കളാഴ്ച മുതൽ 13 ദിവസത്തേക്ക് കാലാവസ്ഥയിൽ പ്രകടമായ മാറ്റങ്ങൾ ഉണ്ടാകുമെന്ന് പ്രശസ്ത കാലാവസ്ഥാ നിരീക്ഷകൻ അബ്ദുൽ അസീസ് ഹുസൈനി പറഞ്ഞു.
ശക്തമായ ചൂട് കാറ്റായിരിക്കും അടിച്ച് വീശുക. ഗൾഫിലെ മുത്ത് വിളയുന്ന സമയമെന്നാണു ഈ സീസണിനെ വിളിക്കുക എന്ന് അറബ് പോർട്ടലുകൾ എഴുതുന്നു.
ഈ ചൂട് കാറ്റേറ്റ് ഈത്തപ്പഴത്തിൻ്റെ വിളവ് വർധിക്കും. ഈത്തപ്പനകളുടെ കൃഷിയും ഈ സമയത്താണു ആരംഭിക്കുകയെന്ന് റിപ്പോർട്ടിൽ പറയുന്നു.
ഈ സമയത്ത് ഭൂമിയുടെ അന്തർ ഭാഗത്തും ചൂട് വർധിക്കും. ഇത് പാംബുകളും മറ്റ് ഇഴ ജന്തുക്കളും പുറത്തേക്കിറങ്ങാൻ കാരണമാകുമെന്നതിനാൽ സൂക്ഷിക്കേണ്ടതുണ്ട്.
അതേ സമയം ഹജ്ജ് സീസണിൽ മക്കയിലും പരിസരത്തും ചൂട് കുറയുമെന്നാണ് കാലാവസ്ഥാ പ്രവചനങ്ങളിൽ വെളിപ്പെടുത്തുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa