ഡോക്ടറേറ്റ് ലഭിച്ചു.
ജിദ്ദ: പെരിന്തൽമണ്ണ താഴേക്കോട് സ്വദേശിയും, ജിസാൻ സർവകലാശാലയിൽ പ്രൊഫസറുമായ നാലകത്ത് ഫിറോസ് മൻസൂർ ന് കംപ്യുട്ടർ സയൻസ് & എൻജിനീയറിങ്ങിൽ ഡോക്ടറേറ്റ് ലഭിച്ചു. തിരുനൽവേലി എം. എസ്. യുണിവേഴ്സിറ്റിയിൽനിന്നുമാണ് അദ്ദേഹം വയർലെസ്സ് സെൻസർ നെറ്റ്‌വർക്കിൽ phd കരസ്ഥമാക്കിയത് .മുൻ വിദ്യാഭ്യാസ മന്ത്രി നാലകത്ത് സൂപ്പിയുടെ സഹോദരനും , ജിദ്ദ കെ. എം. സി. സി നേതാവായിരുന്ന നാലകത്ത് മുഹമ്മദ്‌കുട്ടി മാസ്റ്റർ – സക്കീന ചെമ്മല ദമ്പതികളുടെ മകനാണ്.
തിരൂർ എസ്. എസ്. എം പോളിടെക്‌നിക്കിൽനിന്നും ഡിപ്ലോമ, തൃശൂർ ഗവർമെന്റ് എഞ്ചിനിയറിങ് കോളേജില്നിന്നും ബി. ടെക്, കേരള യൂണിവേഴ്സിറ്റി യിൽനിന്നും എം. ടെക് എന്നിവ പൂർത്തീകരിച്ച അദ്ദേഹം കൊടൈക്കനാൽ കെ. ഐ. ടി, കുറ്റിപ്പുറം എം. ഇ. എസ് എഞ്ചിനിയറിങ് കോളേജുകളിൽ അസിസ്റ്റന്റ് പ്രൊഫസർ ആയി സേവനമനുഷ്ഠിച്ചിരുന്നു.
ഒരു പതിറ്റാണ്ടിലേറെയായി ജിസാൻ യൂണിവേഴ്സിറ്റിയിൽ കോളേജ് ഓഫ് കമ്പ്യൂട്ടർ സയൻസ് & ഇൻഫോർമേഷൻ സിസ്റ്റത്തിൽ സി. എൻ. ഇ. ടി (CNET) ഡിപ്പാർട്മെന്റിൽ ലക്‌ചറർ ആയി ജോലിചെയ്യുന്ന അദ്ദേഹം ജിസാനിലെ സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ രംഗങ്ങളിൽ സൗമ്യ- സജീവ സാന്നിധ്യമാണ്. ജിസാൻ കെ. എം. സി. സി സെൻട്രൽ കമ്മിറ്റി സെക്രട്ടറി, ജിസാൻ കെ. എം. സി. സി ഹെൽപ് ഡസ്ക് കോർഡിനേറ്റർ എന്നീ നിലകളിലും പ്രവർത്തിച്ചു വരുന്നു.
ഭാര്യ – ആയിഷ ജസ്‌നി (മലപ്പുറം) കോയമ്പത്തൂർ കാരുണ്യ യൂണിവേഴ്സിറ്റിയിൽ മൂന്നാം വർഷ ബി. സി. എ വിദ്യാർത്ഥി മുഹമ്മദ് അസ്‌ലം, താഴേക്കോട് പി. ടി. എം ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ് ടു വിദ്യാർത്ഥി അമാൻ മൻസൂർ, അസീം മൻസൂർ, അസ്മ മൻസൂർ, ആസിയ മൻസൂർ, ഇബ്രാഹിം മൻസൂർ എന്നിവർ മക്കളാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa