സൗദി മന്ത്രി സഭയിൽ സുപ്രധാന മാറ്റം
സൗദി മന്ത്രി സഭയിൽ കാതലായ മാറ്റങ്ങൾ വരുത്തിക്കൊണ്ട് ഭരണാധികാരി സൽമാൻ രാജാവ് ഉത്തരവിറക്കി.
സൗദി ഊർജ്ജ മന്ത്രി എഞ്ചിനിയർ ഖാലിദ് അൽ ഫാലിഹിനെ തൽസ്ഥാനത്തു നിന്ന് മാറ്റിയതാണ് ഉത്തരവിൽ പ്രധാനം.
പുതിയ ഊർജ്ജ മന്ത്രിയായി അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരനെയാണ് രാജാവ് നിയമിച്ചിട്ടുള്ളത്.
2016 മെയ് മാസം മുതൽ ഖാലിദ് അൽ ഫാലിഹ് സൗദി ഉർജജ മന്ത്രിയായി സേവനം ചെയ്ത് വരികയായിരുന്നു. 2015 മുതൽ സൗദി ആരാംകോ ചെയർമാൻ എന്ന സ്ഥാനം കൂടി കൈകാര്യം ചെയ്തിരുന്ന ഖാലിദ് അൽ ഫാലിഹിനെ ആ പോസ്റ്റിൽ നിന്നും കഴിഞ്ഞ ആഴ്ച മാറ്റിയിരുന്നു.
മറ്റൊരു ഉത്തരവിൽ വ്യവസായ ധാതു വിഭവ സഹ മന്ത്രയായിരുന്ന അബ്ദുൽ അസീസ് ബിൻ അബ്ദുല്ല അബ്ദുൽ കരീമിന് പകരം ഉസാമ ബിൻ അബ്ദുൽ അസീസ് അൽ സമീലിനെ പ്രസ്തുത സ്ഥാനത്ത് നിയമിച്ചു.
ബഹ്റൈനിലേക്കുള്ള സൗദി അംബാസഡറായി സുൽത്താൻ ബിൻ അഹ്മദ് ബിൻ അബ്ദുൽ അസീസ് രാജകുമാരനെ നിയമിച്ചു കൊണ്ടും രാജാവ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa