Monday, September 23, 2024
Riyadh

റിയാദ് മൈത്രി കരുനാഗപ്പള്ളി കൂട്ടായ്മ സ്‌നേഹ കിറ്റുകള്‍ വിതരണം ചെയ്തു.


റിയാദ്: മൈത്രി കരുനാഗപ്പള്ളി കൂട്ടായ്മ, പാറക്കടവ് വാട്‌സ് ആപ്പ് കൂട്ടായ്മയുടെ സഹകരണത്തോടെ കാരന്തൂര്‍ പാറക്കടവ് പ്രളയ ബാധിത ഭാഗത്തെ ഇരുന്നൂറോളം കുടുംബങ്ങള്‍ക്ക് സ്‌നേഹ കിറ്റുകള്‍ വിതരണം ചെയ്തു. അഡ്വ. പി.ടി.എ. റഹിം. എം.എല്‍.എ ഉദ്ഘാടനം ചെയ്തു.

ദുരന്തങ്ങള്‍ കേരളം ഒന്നിച്ച് നേരിടുമെന്നതിന് കരുത്താണ് ഇത്തരം പ്രവര്‍ത്തനങ്ങളെന്നും ഈ സദ്കര്‍മ്മത്തിന് വേണ്ടി പ്രയത്‌നിച്ച മൈത്രി കരുനാഗപ്പള്ളി കൂട്ടായ്മയെ അഭിനന്ദിക്കുന്നതായും എം.എല്‍.എ. പറഞ്ഞു. മൈത്രി ഭാരവാഹികളായ മജീദ് കരുനാഗപ്പള്ളി, ബാലുകുട്ടന്‍, റഹ്മാന്‍ മുനമ്പത്ത്, നാസര്‍ ലെയ്‌സ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു.


പ്രദേശത്ത് നടന്ന ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായ നക്ഷത്ര , കിഫില്‍ അബ്ദുല്‍ ഖാദര്‍ , അന്‍ഹ ഖദീജ, നിതാര എന്നീ കുട്ടികളെ ചടങ്ങില്‍ അനുമോദിച്ചു.
കുന്ദമംഗലം പഞ്ചായത്ത് പ്രസിഡണ്ട് ഷൈജ വളപ്പില്‍ അദ്ധ്യക്ഷത വഹിച്ചു.ജഫ്‌സല്‍ കെ.ടി. സ്വാഗതവും ജോണ്‍ സി.സി. നന്ദിയും പറഞ്ഞു.


വി.പി. ബീരാന്‍ ഹാജി, മജീദ് കരുനാഗപ്പള്ളി, ബാലുകുട്ടന്‍, റഹ്മാന്‍ മുനമ്പത്ത്, നാസര്‍ ലെയ്‌സ്, മുഹമ്മദ് ടി.കെ, ശ്രീനു പി, ശ്രീമാനുണ്ണി.പി, രാജന്‍.എം.സി, ഉസ്മാന്‍ ഹാജി മണ്ടാളില്‍, നാരായണന്‍.കെ, ലത്തീഫ് ഹാജി പി.കെ, നാസര്‍ കാരന്തൂര്‍ ,റംല, കബീര്‍.കെ.എം, ഹംസ, ലത്തീഫ് വടക്കയില്‍, ഉസ്മാന്‍ പി.കെ എന്നിവര്‍ സംസാരിച്ചു.
ഫോട്ടോ: റിയാദ് മൈത്രി കരൂുനാഗപ്പള്ളി കൂട്ടായ്മയുടെ സ്‌നേഹ കിററുകളൂടെ വിതരണോത്ഘാടനം അഡ്വ. പി.ടി.എ. റഹിം. എം.എല്‍.എ നിര്‍വ്വഹിക്കുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q