Saturday, April 19, 2025
Riyadh

ചികിത്സാ സഹായ ഫണ്ട്‌ കൈമാറി

റിയാദ്: വേ ഓഫ് ലൈഫ് റിയാദ് മെമ്പർ ആയിരുന്ന നജീബിന്റെ ഭാര്യാ ചികിത്സാ സഹായ ഫണ്ട്‌ കൈ മാറി. മലാസിൽ ഉള്ള അൽമാസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ വേ ഓഫ് ലൈഫ് പ്രിസിഡൻറ് റിയാസ് റഹ്‌മാൻ അധ്യക്ഷനും, ചാരിറ്റി ഓഫ് പ്രവാസി മലയാളി പ്രസിഡന്റ് അയ്യുബ് കരൂപ്പടന്ന ഉത്കാടനവും ചെയ്തു.

വേ ഓഫ് ലൈഫ് ജോയിന്റ് സെക്രെട്ടറി സയ്ദ് സ്വാഗതം പറഞ്ഞു . സത്യം ഓൺലൈൻ റിയാദ് ചീഫ് ബ്യുറോ ജയൻ കൊടുങ്ങല്ലൂർ വേ ഓഫ് ലൈഫ് വൈസ് പ്രിസിഡന്റ് സജി കൊല്ലം എന്നിവർ ആശംസകൾ നേർന്നു. തുടർന്ന് ഗ്രൂപ്പ്‌ മെമ്പർമാർ പിരിച്ച എടുത്ത 6571sr(ഏകദേശം 1, 30, 000 രൂപ )സദസിൽ വെച്ച് നജീബ് കൈ മാറി. ഈ പരിപാടിക്ക് വേ ഓഫ് ലൈഫ് ഖജാൻജി ജോജി നന്ദി പറഞ്ഞു.

നിസാർ, മുജീബ്, ഷാഫി, ബഷീർ, ഷൌക്കത്ത്, റഷീദ്, ഇക്ബാൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa