Wednesday, November 27, 2024
JeddahKerala

എല്ലാം നഷ്ടപ്പെട്ടവർക്ക് ആശ്വാസമായി കവളപ്പാറ ദുരിതാശ്വാസ ക്യാമ്പിൽ പോപ്പി ജിദ്ദയുടെ തിരുവോണം

പോത്തുകല്ല് കവളപ്പാറ ഉരുൾപൊട്ടലിൽ 59 ജീവൻ പൊലിഞ്ഞവരുടെ ഉറ്റവരും, വീടും സ്ഥലവും നഷ്ടപെട്ടവരുമായിട്ടുള്ള 150 ഓളം കുടുംബങ്ങൾ  താമസിക്കുന്ന പോത്തുകല്ല് ദുരിതാശ്വാസ ക്യാമ്പിൽ വേദനകൾക്കും പ്രയാസങ്ങൾക്കുമിടയിൽ ആഘോഷങ്ങളില്ലാതെ തിരുവോണം കൊണ്ടാടി.  

പോപ്പി ജിദ്ദയുടെ സഹകരണത്തോടെ പോത്തുകല്ല് ഫ്രണ്ട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ നടന്ന പരിപാടിയിൽ ക്യാമ്പിലെ കുട്ടികൾക്ക് മാനസിക പിരിമുറുക്കം കുറക്കാനും, ഈ പ്രതിസന്ധികളെ അതിജീവിക്കാനും ഉതകുന്ന  വിവിധ പരിപാടികൾ സംഘടിപ്പിച്ചു.

പരിപാടികൾക്ക് ഫ്രണ്ട്സ് ക്ലബ് ഭാരവാഹികളും  നാട്ടിലെ വിവിധ സന്നദ്ധ സംഘടനകളും നേതൃത്വം നൽകി. തുടർന്ന് മുഴുവൻ ക്യാമ്പ് അംഗങ്ങൾക്കും ക്ഷണിക്കപ്പെട്ട അതിഥികൾക്കും  ഓണസദ്യയും നൽകി. 

കഴിഞ്ഞ പ്രളയ സമയത്ത് പോത്തുകല്ലിലെ വിവിധ ദുരിതാശ്വാസ ക്യാമ്പിൽ ഒരു പ്രതിഫലവും ആഗ്രഹിക്കാതെ ഭക്ഷണം പാചകം ചെയ്യാൻ മുന്നോട്ട് വന്ന സുമനസ്സുകൾക്ക് പൊന്നാടയും പാരിതോഷികവും പോപ്പി ജിദ്ദായുടെ വകയായി നൽകി ആദരിച്ചു. ആദരവുകൾ പോപ്പി ജിദ്ദാ വർക്കിങ് പ്രസിഡണ്ട് നിഷാദ് പനങ്കയം,  എക്സിക്യൂട്ടീവ് അംഗങ്ങളായ ജയകൃഷ്ണൻ, അസ്ഹർ, നജീബ് (പോപ്പി സൂപ്പർ മാർക്കറ്റ്) അപ്പൂസ്, തുടങ്ങിയവർ നൽകി.

പോത്തുകല്ല് മേഖലയിൽ പ്രളയം തുടങ്ങിയ ദിനം മുതൽ പോപ്പി ജിദ്ദയുടെ നാട്ടിലെ പ്രവർത്തകർ മുഖേനയും, പ്രവാസി സംരംഭമായ പോപ്പി സൂപ്പർമാർക്കറ്റ് വഴി ക്യാമ്പുകളിലേക്കും സാധ്യമായ മുഴുവുൻ സഹായവും ചെയ്യുവാൻ സാധിച്ചുവെന്നതിൽ അഭിമാനമുണ്ടെന്ന് പോപ്പി ഭാരവാഹികൾ അറിയിച്ചു. 

ഫ്രണ്ട്സ് ക്ലബ് പ്രസിഡണ്ട് കലന്തർ നാണിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കുട്ടികൾക്കുള്ള സമ്മാനങ്ങൾ അബ്ബാസ് (പോലിസ് സ്റ്റേഷൻ എസ് ഐ), നൽകി. 
പരിപാടിയിൽ സുലൈമാൻ ഹാജി (പഞ്ചായത്ത് മെമ്പർ), സാദിക്ക് ആക്കപ്പറമ്പൽ (മുൻ പഞ്ചായത്ത് പ്രസിഡണ്ട്) ഫാദർ യോഹന്നാൻ  (ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ),  റെജി ഫിലിപ് (CHS  ഹൈസ്കൂൾ ഹെഡ് മാസ്റ്റർ),   ദിലീപ് സ്രാമ്പിക്കൽ (പൂമരച്ചോട്), പാറമ്മൽ റഷീദ് മാനു (സാന്ത്വനം ട്രസ്റ്റ്)  ഇബ്രാഹിം (വെൽഫെയർ)  എന്നിവർ ആശംസകൾ അറിയിച്ചു.

പരിപാടികൾക്ക് റനീസ് കെ ടി, റിയാസ് സ്രാമ്പിക്കൽ, അനൂപ് പി, സുഹൈൽ പുലിവെട്ടി, റിയാസ് മംഗല്യ, അജിത് എന്നിവർ നേതൃത്വം നൽകി.    സെക്രട്ടറി അനസ് സ്വാഗതവും സ്വാഗതവും ജാഫർ എം നന്ദിയും പറഞ്ഞു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa