Sunday, November 24, 2024
Saudi ArabiaTop Stories

സ്വന്തമായി അബ്ഷിർ ഇല്ലാത്തവർക്കും ഇഖാമ കാലാവധിയും ഇഖാമയിൽ ഉപയോഗിക്കാതെ കിടക്കുന്ന പണവും മറ്റും പരിശോധിക്കാം

സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ വിവിധ സേവനങ്ങൾ ലഭ്യമാകുന്ന ഓൺലൈൻ സർവീസായ അബ്ഷിർ ഇല്ലാതെ ഇഖാമ കാലാവധിയും മറ്റു അത്യാവശ്യ വിവരങ്ങളും അറിയാൻ സാധിക്കാത്ത അവസ്ഥയാണ് നിലവിൽ വന്നിട്ടുള്ളത്.

നേരത്തെ ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് ആയ moi.gov.sa വഴി അബ്ഷിർ ഇല്ലാത്തവർക്കും ഇവയെല്ലാം പരിശോധിക്കാൻ സാധിച്ചിരുന്നെങ്കിലും അബ്ഷിർ സേവനങ്ങൾക്ക് മാത്രമായി പുതിയ വെബ്സൈറ്റ് തുറന്നതോടെ എല്ലാ സേവനങ്ങൾക്കും അബ്ഷിർ സൈറ്റിൽ ലോഗിൻ ചെയ്യൽ നിർബന്ധമായിരിക്കുകയാണ്.

എന്നാൽ പല പ്രവാസികളും ഇപ്പോഴും സ്വന്തമായി അബ്ഷിർ അക്കൌണ്ട് ഉണ്ടാക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ട് പോലുമില്ല എന്നതാണ് വസ്തുത.

അതേ സമയം സ്വന്തമായി അബ്ഷിർ അക്കൌണ്ട് ഉണ്ടാക്കാത്തവർക്കും ഇഖാമ ഡേറ്റും മറ്റു ചുരുക്കം സേവനങ്ങളും മറ്റുള്ളവരുടെ അബ്ഷിർ ഉപയോഗിച്ച് പരിശോധിക്കാൻ സാധിക്കുന്നുണ്ട്.

ഇതിന് ആരുടെയെങ്കിലും അബ്ഷിറിൽ ലോഗിൻ ചെയ്ത ശേഷം ആവശ്യമുള്ള ഇഖാമ നമ്പർ ടൈപ് ചെയ്തു പരിശോധിക്കണം. query iqama expiry service എന്ന ഓപ്‌ഷനിൽ ഇഖാമ കാലാവധി അറിയാൻ സാധിക്കും.

Public query available funds എന്ന ഓപ്‌ഷനിൽ ഒരു ഇഖാമ നമ്പറിൽ ഉപയോഗിക്കാതെ കിടക്കുന്ന തുക എത്രയാണെന്ന് പരിശോധിച്ച് അറിയാൻ സാധിക്കും.

ഇത് പോലെ ആരോഗ്യ ഇൻഷുറൻസ് ഉണ്ടോ എന്ന് പരിശോധിക്കുന്നതിനും മറ്റൊരാളുടെ അബ്ഷിർ ഉപയോഗിക്കാം. അതേ സമയം ഗതാഗത നിയമ ലംഘന പിഴ അറിയാനും മറ്റും സ്വന്തമായി അബ്ഷിർ ആവശ്യമാണ് താനും.

വളരെ ചുരുക്കം സേവനങ്ങൾ മാത്രം സ്വന്തമായി അബഷിർ ഇല്ലാത്തവർക്കും മറ്റുള്ളവരുടെ അബഷിർ ഉപയോഗിച്ച് ചെയ്യാമെങ്കിലും അതൊരു അവസരമായി കരുതി ഇനിയും അബഷിർ അക്കൌണ്ട് ഉണ്ടാക്കാതെ പ്രവാസികൾ മാറി നിൽക്കുന്നത് ഭാവിയിൽ ദോഷകരമായി ബാധിക്കും.

കാരണം ഇനി മുതൽ വിസിറ്റിങ് വിസകൾ എല്ലാം വളരെ ഈസിയായി ലഭിക്കാനുള്ള അവസരങ്ങൾ തുറന്ന് വരുമെന്നതിനാൽ കുടുംബാംഗങ്ങളുടെ വിസ പുതുക്കുന്നതിനും മറ്റു നിരവധി സേവനങ്ങൾക്കും അബ്ഷിർ നിർബന്ധമാകുമെന്നത് ഓർക്കുന്നത് നല്ലതാണ് .

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്