Sunday, September 22, 2024
Jeddah

15 ലക്ഷം രൂപയുടെ പുനരധിവാസ പ്രവർത്തനങ്ങൾ പോത്തുകല്ല് മേഖലയിൽ പോപ്പി ജിദ്ദാ ഏറ്റെടുത്തു ചെയ്യും.

മലപ്പുറം ജില്ലയിലെ നിലമ്പൂർ ഭാഗങ്ങളിൽ കഴിഞ്ഞ മാസത്തിൽ നേരിടേണ്ടി വന്ന മഹാപ്രളയ ദുരന്തന്തിൽ പെട്ടവരുടെ പുനരധിവാസ പ്രക്രിയയിൽ പ്രവാസ ലോകത്തു നിന്നുള്ള കൈതാങ് ആയി കൊണ്ട് 15 ലക്ഷം രൂപയുടെ വിവിധ പദ്ധതികൾ ഏറ്റെടുത്തു നടത്താൻ ഇന്നലെ ചേർന്ന പോപ്പി ജിദ്ദാ എക്സികുട്ടീവ് യോഗം തീരുമാനിച്ചു.

കവളപ്പാറ-പാതാർ മേഖലയിലെ ഉരുൾപൊട്ടലും, ചാലിയാറിലെ മലവെള്ളപാച്ചിലും കാരണം ഏറ്റവുമധികം ദുരിതം അനുഭവിച്ചത് പോത്തുകല്ല് പഞ്ചായത്ത് പ്രദേശങ്ങളിലാണ്.  ഈ പഞ്ചായത്തിലെ നാട്ടുകാരുടെ ഒരു പ്രവാസി കൂട്ടായ്മ എന്ന നിലയിൽ, പോപ്പി ജിദ്ദാ പ്രളയ ദിനം മുതൽ തങ്ങളുടെ സാധ്യമായ മുഴുവൻ സഹായങ്ങളും ദുരിതാശ്വാസ പ്രവർത്തനത്തിന്റെ ഭാഗമായി ചെയ്തു വരുന്നുണ്ട്.  ഇതിനകം ഒട്ടനവധി കേടുപാടുകൾ സംഭവിച്ച വീടുകൾ ശരിയാക്കികൊണ്ടും, ചെറിയ ചെറിയ കടകൾക്ക് ആവശ്യമുള്ള സാധന സാമഗ്രികൾ നൽകികൊണ്ട് ചെയ്തു വരുന്നു. 


പോപ്പി ജിദ്ദ, പഞ്ചായത്തിലെ വീടുകളും സമ്പാദ്യവും എല്ലാം നശിച്ച പ്രവാസികളടക്കമുള്ള ഒട്ടനവധി സാധു കുടുംബങ്ങളുടെ പുനരധിവാസം ലക്ഷ്യമിട്ടു കൊണ്ട് വിവിധ പദ്ധതികൾ വരും ദിവസങ്ങളിൽ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ നടപ്പിലാക്കാൻ തീരുമാനിച്ചു.  പ്രസിഡണ്ട് അബൂട്ടി പള്ളത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം കെ ടി ജുനൈസ് നിലമ്പുർ  ഉത്ഘാടനം ചെയ്തു.

 
സർക്കാർ സംവിധാനത്തിലൂടെയുള്ള പരമാവധി സഹായങ്ങൾ വാങ്ങി കൊടുക്കുവാനും, സമ്മർദ്ദം ചെലുത്തുവാനായും നാട്ടിലുള്ള ഭാരവാഹികളെ ചുമതലപെടുത്തിയതോടൊപ്പം, സർക്കാർ അർദ്ധ സർക്കാർ വഴിയുള്ള സഹായങ്ങൾ എത്താത്തതും, വൈകുന്നതുമായ വിവിധങ്ങളായ ആവശ്യങ്ങൾ ഏറ്റവും പെട്ടെന്ന് ചെയ്തുകൊടുക്കാനും യോഗം തീരുമാനിച്ചു. അതടിസ്ഥാനത്തിൽ ചാലിയാറിന്റെ കരയിൽ അമ്പിട്ടാൻപൊട്ടി മുതൽ കുനിപ്പാല വരെയുള്ള 175 ഓളം കുടുംബങ്ങൾ ഉപയോഗിച്ചിരുന്ന ജല നിധി പുനഃസ്ഥാപിക്കാൻ 125,000രൂപ നീക്കിവെച്ചു.

സർക്കാർ വഴി ഇത് നടപ്പിലാക്കാൻ ഒരു വർഷത്തിൽ അതികം കാലം സമയമെടുക്കുമെന്നതിനാൽ ആ പ്രദേശത്തെ കുടുംബങ്ങളുടെ പ്രയാസം കണക്കിലെടുത്തു കൊണ്ട് പഞ്ചായത്തുമായി കൂടി ആലോചിച്ചു കൊണ്ട് വായ്പാടിസ്ഥാനത്തിൽ  ഈ കാര്യങ്ങൾ നടപ്പിൽ വരുത്തുന്നതിന് ആവശ്യമായ നടപടികൾ കൈകൊള്ളുവാൻ തീരുമാനിച്ചു. 


വീടുകൾ നഷ്ടപെട്ട ഒട്ടനവധി കുടുംബങ്ങൾ ഇപ്പോഴും വാടക വീടുകളെ ആശ്രയിക്കുനത് കൊണ്ട് തന്നെ അവരിലെ വാസയോഗ്യമായ വീടുകൾ എത്രയും പെട്ടെന്ന് കേടുപാടുകൾ തീർക്കുവാനും, വാടക വീടുകളിൽ നിൽക്കുന്നവരുടെ വാടക ആറു മാസത്തേക്കുള്ളത് നല്കുന്നതിലേക്ക് 150, 000രൂപ മാറ്റിവെച്ചു. പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ വീടുകൾക്ക് സംഭവിച്ച ചെറിയ കേടുപാടുകൾ എത്രയും വേഗം ശരിയാക്കികൊണ്ട്  സ്വന്തം വീടുകളിലേക്ക് ആളുകളെ പുനരധിവസിപ്പിക്കുന്നതിനു മൂന്നു ലക്ഷം രൂപ  മാറ്റിവെച്ചു.   

പ്രളയം മൂലം നാശ നഷ്ടങ്ങൾ സംഭവിച്ച പ്രവാസികളും മുൻ പ്രവാസികളുമായിട്ടുള്ള കുടുംബങ്ങളെ ഗൾഫുകാർ എന്ന കാരണം കൊണ്ട്  നാട്ടിലും, പ്രവാസ ലോകത്ത് നിന്നുമുള്ള സഹായത്തിനു തഴയപ്പെടുന്നതായി യോഗത്തിൽ ആശങ്ക പ്രകടിപ്പിച്ചു. അതുകൊണ്ടു തന്നെ പ്രവാസികളായിട്ടുള്ള ദുരിതത്തിൽ പെട്ട കുടുംബങ്ങളുടെ വിവരങ്ങൾ ശേഖരിച്ചുകൊണ്ടു അവർക്ക് ആവശ്യമുള്ള സഹായങ്ങൾ മുൻഗണന ക്രമത്തിൽ ചെയ്യുവാൻ യോഗം തീരുമാനിച്ചു.

 
പോപ്പി ജിദ്ദയുമായി കഴിഞ്ഞ കുറെ കാലങ്ങളായി സഹകരിച്ചു പോരുന്ന കൂട്ടായ്മ അംഗങ്ങളിൽപെട്ടവരുടെ വീടുകളിൽ വെള്ളം കയറി നാശനഷ്ടങ്ങൾ സംഭവിച്ചവർക്ക്  ആദ്യ ഘട്ടത്തിൽ 5000 രൂപയുടെ സാന്ത്വനസ്പർശം നൽകുന്നതിന് തുടക്കം കുറിച്ചു. നാട്ടിലെ ഭാരവാഹികൾ ഇതിനുള്ള ഗുണഭോക്താക്കളെ കണ്ടെത്തുന്ന മുറക്ക് വിതരണം ചെയ്യുന്ന്തിനു ഒരു ലക്ഷം രൂപ ഇതിലേക്കായി മാറ്റിവെച്ചു.    
ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ആദ്യ ഘട്ടത്തിൽ ഇതിനകം ഏകദേശം 50,000  രൂപ വിവിധ കാര്യങ്ങൾക്ക് വേണ്ടി  ചെലവഴിച്ചതായി യോഗത്തിൽ പ്രസിഡന്റ് അറിയിച്ചു. പുനരധിവാസ പദ്ധതികൾക്ക് സഹായങ്ങൾ നൽകാം എന്ന് അറിയിച്ചവരിൽ നിന്നും സെപ്റ്റംബർ 30 നു മുമ്പായി ഓഫർ ചെയ്ത തുക ശേഖരിക്കുവാനും യോഗം തീരുമാനിച്ചു.

ജിദ്ദയിലെ മലായാളി പൊതു സമൂഹത്തെ കൂടി പുനരധിവാസ പദ്ധതിയുടെ ഭാഗമാകുന്ന രീതിയിൽ ഫണ്ട് സമാഹരണം വിപുലപ്പെടുത്താവുന്നതിനും യോഗത്തിൽ ധാരണയായി.  ജിദ്ദാ അമരമ്പലം പ്രവാസി ആസോസിയേഷൻ (ജാപ്പാ) അവരുടെ ചാരിറ്റി ഫണ്ടിൽ നിന്നും ഒരു വിഹിതം പോപ്പി ജിദ്ദയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് മാറ്റിവെച്ചതിനെ യോഗം അഭിനന്ദിച്ചു. സഹായങ്ങളുടെ ലഭ്യത അനുസരിച്ചു വീടുകൾ മൊത്തമായും നഷ്ടപ്പെട്ടവർക്ക്  വീട് നിർമ്മാണമുൾപ്പെടെയുള്ള കാര്യങ്ങൾ പിന്നീട്  ചർച്ച ചെയ്ത് ആവശ്യമായ  രീതിയിൽ  സഹായിക്കാനും  തീരുമാനിച്ചു.


നാട്ടിലെ പ്രളയ ദുരിതാശ്വാസ പ്രവർത്തങ്ങൾക്ക് നേതൃത്വം വഹിച്ച മുൻ പ്രസിഡന്റ് കെ. ടി ജുനൈസ്,  വൈസ് പ്രസിഡണ്ട് കുഞ്ഞാലി പൂവത്തിക്കുന്നൻ, സെക്രട്ടറി ബാബു സി കെ എന്നിവരെ യോഗം അഭിനന്ദിച്ചു.  ചർച്ചകളിൽ ഇസ്മായിൽ, സലാം എം, ജോബി സ്കറിയ,  ബാബു അൻസാർ, മുജീബ് തയ്യിൽ, സുനീർ കീയത്ത്,സലിം മുണ്ടേരി തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.  സെക്രട്ടറി അക്ബർ പൂങ്കുഴി സ്വാഗതവും ഖജാൻജി യൂനസലി TP നന്ദിയും പറഞ്ഞു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q