തൊഴിൽ നിയമങ്ങൾ പാലിക്കാത്തവർ കനത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരും: ഒമാൻ
മസ്‌കറ്റ്: മാൻപവർ മന്ത്രാലയത്തിന്റെ നിയമങ്ങൾ അനുസരിക്കുന്നതിൽ പരാജയപ്പെടുന്ന സ്വകാര്യ സ്ഥാപനങ്ങൾ നിശ്ചിത കാലയളവിനുള്ളിൽ അവ പരിഹരിക്കേണ്ടതുണ്ട്, അല്ലെങ്കിൽ അനന്തരഫലങ്ങൾ നേരിടേണ്ടിവരുമെന്ന് മാൻപവർ മിനിസ്ട്രി തൊഴിൽ ക്ഷേമ ഡയറക്ടർ ജനറൽ പറഞ്ഞു.
ടൈംസ് ഓഫ് ഒമാനിനു നൽകിയ പ്രത്യേക അഭിമുഖത്തിലാണ് സലിം അൽ ബാദി ഇത് ചൂണ്ടിക്കാട്ടിയത്. മന്ത്രാലയത്തിന്റെ തൊഴിൽ നിയമങ്ങല്ക്കനുസരിച്ചാണോ പ്രവർത്തിക്കുന്നതെന്നതിനുള്ള പരിശോധനകൾ എല്ലാ സ്വകാര്യ സ്ഥാപനങ്ങളിലും വർഷത്തിൽ ഒരിക്കലെങ്കിലും നടത്തുന്നുണ്ട്.
ഈ അവസരത്തിൽ സ്ഥാപനം നിയമവുമായി പൊരുത്തപ്പെടുന്നില്ലെന്ന് കണ്ടെത്തിയാൽ, നിശ്ചിത കാലയളവിനുള്ളിൽ അവരുടെ സ്ഥിതിഗതികൾ ശരിയാക്കാൻ അവരോട് ആവശ്യപ്പെടും , തുടർന്ന് അവരെ വീണ്ടും പരിശോധിക്കും.
നിയമ ലംഘനം നടത്തിയെന്ന ആരോപണമോ ജോലി സംബന്ധമായ പ്രതികൂല പരാതികളോ ലഭിച്ചാലും മന്ത്രാലയം പരിശോധന നടത്തും.
ജീവനക്കാരുടെ അവസ്ഥ പരിശോധിച്ച് തൊഴിലുടമയുമായി ഉള്ള പരാതികൾ പരിശോധിക്കുന്നതിനും അതിന്റെ കാരണങ്ങൾ തിരിച്ചറിയുന്നതിനും നിയമത്തിന്റെ പരിമിതികൾക്കുള്ളിൽ പ്രശ്നം പരിഹരിക്കുന്നതിന് സഹായിക്കുന്നതിനും ഒരു റിപ്പോർട്ട് സമർപ്പിക്കുന്നു. നിരന്തരം മന്ത്രാലയത്തിന്റെ നിർദേശം പാലിക്കാത്ത സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കും.
മാൻപവർ മന്ത്രാലയത്തിലെ ടീമുകൾ നടത്തിയ പരിശോധനയെത്തുടർന്ന് 2018 ൽ 800 ലധികം സ്വകാര്യ കമ്പനികൾ തൊഴിൽ നിയമം ലംഘിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് അൽ ബദിയുടെ പരാമർശം.
മന്ത്രാലയം പുറത്തിറക്കിയ വാർഷിക റിപ്പോർട്ട് അനുസരിച്ച്, മന്ത്രാലയത്തിൽ നിന്നുള്ള പരിശോധനാ സംഘങ്ങൾ 2018 ൽ 7,672 സ്ഥാപനങ്ങൾ സന്ദർശിച്ചു, അതിന്റെ ഫലമായി 843 ലംഘനങ്ങൾ കണ്ടെത്തി.
മന്ത്രാലയത്തിന്റെ പരിശോധനയിൽ കമ്പനികൾ പാലിക്കേണ്ട നിരവധി മാനദണ്ഡങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ദേശീയ, പ്രവാസി തൊഴിലാളികളുടെ തൊഴിൽ നിലയുമായി ബന്ധപ്പെട്ട് തൊഴിൽ നിയമ നിയന്ത്രണത്തോടുള്ള സ്ഥാപനത്തിന്റെ പ്രതിബദ്ധത വിലയിരുത്തൽ ഉൾപ്പെടെ, ജീവനക്കാരുടെ ജോലി സമയം, അവധിക്കാലം, വിശ്രമ സമയം, സ്ഥാപനം തൊഴിൽ നിയമത്തിലെ വ്യവസ്ഥകൾ പാലിക്കുന്നുണ്ടെന്നും സുരക്ഷയും ആരോഗ്യ ആവശ്യങ്ങളും വാഗ്ദാനം ചെയ്ത് തൊഴിലാളികൾക്ക് സംരക്ഷണം നൽകുന്നുവെന്നും ഉറപ്പുവരുത്തുന്നതിനൊപ്പം പതിവായി ഷെഡ്യൂൾ ചെയ്ത സമയങ്ങളിൽ ജീവനക്കാർക്ക് വേതനം നൽകൽ അടക്കമുള്ള കാര്യങ്ങൾ മന്ത്രാലയം പ്രതിപാദിക്കുന്നുണ്ട്.
തൊഴിൽ നിയമങ്ങളിൽ ലംഘനം ഉറപ്പായാൽ ആദ്യം മാർഗ്ഗ നിർദ്ദേശങ്ങൾ നൽകും. പിന്നീട് രേഖാമൂലമുള്ള മുന്നറിയിപ്പും. തുടർന്നും ലംഘനം തുടർന്നാൽ നിയമനദപടികൾക്കായി ജുഡിഷ്യറിയിലെക്ക് റഫർ ചെയ്യും.
തൊഴിൽ നിയമത്തിലെ വ്യവസ്ഥകളും മന്ത്രിതല തീരുമാനങ്ങളും പാലിക്കുന്ന കമ്പനിക്ക് സവിശേഷമായ ഒരു കാർഡ് നൽകും. ഈ സ്ഥാപനങ്ങളുടെ ഇടപാടുകൾ വേഗത്തിൽ പൂർത്തിയാക്കുന്നതിനും ആവശ്യമായ സൗകര്യങ്ങളും മറ്റ് വകുപ്പുകളുമായി ഏകോപിപ്പിച്ച് നടപ്പിലാക്കും.
നിരന്തരം മന്ത്രാലയത്തിന്റെ നിർദേശം പാലിക്കാത്ത സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa