പ്രധാന മന്ത്രി സൗദി സന്ദർശിക്കും
പ്രധാന മന്ത്രി നരേന്ദ്ര മോഡി അടുത്ത മാസം സൗദി അറേബ്യ സന്ദർശിക്കും. ഒക്ടോബർ 27,28 തിയതികളിലായിരിക്കും പ്രധാന മന്ത്രിയുടെ സൗദി സന്ദർശനം.
റിയാദിലെത്തുന്ന പ്രധാനമന്ത്രി റിയാദിലെ എക്സിബിഷൻ സെൻ്ററിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യും.
2016 ലായിരുന്നു ഇതിനു മുംബ് പ്രധാന മന്ത്രി സൗദി സന്ദർശിച്ചിരുന്നത്. പ്രധാനമന്ത്രിയുടെ സന്ദർശന വിവരം റിയാദ് ഇന്ത്യൻ എംബസി സ്ഥിരീകരിച്ചിട്ടുണ്ട്.
ഇന്ത്യ സൗദി സഹകരണം ശക്തിപ്പെടുത്താൻ പ്രധാനമന്ത്രിയുടെ സന്ദർശനം സഹായകരമാകും. പുതിയ വ്യാപാര കരാറുകളിൽ ഇന്ത്യയും സൗദിയും തമ്മിൽ ഒപ്പിടുമെന്നാണു റിപ്പോർട്ട്.
സൗദിയുടെ അടുത്ത വ്യാപാര പങ്കാളിയായി ഇന്ത്യ മാറിയതോടെ പ്രധാനമന്ത്രിയുടെ സന്ദർശനം ഏറെ പ്രാധാന്യം അർഹിക്കുന്നുണ്ട്.
കഴിഞ്ഞ ഫെബ്രുവരിയിൽ മുഹമ്മദ് ബിൻ സല്മാൻ രാജകുമാരൻ ഇന്ത്യ സന്ദർശിച്ചത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിനു കൂടുതൽ ശക്തി പകർന്നിട്ടുണ്ട്.
വർഷങ്ങളായി ക്രൂഡ് ഓയിൽ കയറ്റുമതിയിൽ സൗദി അറേബ്യയുടെ ഏറ്റവും വലിയ ഉപഭോക്താവാണു ഇന്ത്യ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa