Monday, September 23, 2024
GCCSaudi ArabiaTop Stories

വ്യവസായ സ്ഥാപനങ്ങൾക്ക്‌ ഒക്ടോബർ മുതൽ ലെവി ഒഴിവാക്കാൻ സൗദി മന്ത്രി സഭാ തീരുമാനം

സൗദിയിലെ വ്യവസായ മേഖലക്ക്‌ വലിയ ആശ്വാസമായിക്കൊണ്ട്‌ വ്യവസായ മേഖലയിൽ ലൈസൻസുള്ള സ്ഥാപനങ്ങൾക്ക്‌ ലെവി ഒഴിവാക്കുന്ന നടപടി മന്ത്രി സഭ അംഗീകരിച്ചു.

ജിദ്ദ അൽ സലാമ കൊട്ടാരത്തിൽ ഭരണാധികാരി സൽമാൻ രാജാവിന്റെ അദ്ധ്യക്ഷതയിൽ നടന്ന മന്ത്രി സഭാ യോഗത്തിലായിരുന്നു ലെവി ഒഴിവാക്കാനുള്ള തീരുമാനം അംഗീകരിച്ചത്‌.

അടുത്ത മാസം അഥവാ ഒക്ടോബർ 1 മുതൽ വ്യവസായ ലൈസൻസുള്ള സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക്‌ 5 വർഷത്തേക്ക്‌ ലെവി അടക്കേണ്ടതില്ല.

വ്യവസായ ലൈസൻസുള്ള സ്ഥാപനങ്ങളിലെ വിദേശികളുടെ ലെവി തുക അടുത്ത 5 വർഷത്തേക്ക്‌ സർക്കാർ തന്നെ വഹിക്കാനാണു മന്ത്രി സഭാ തീരുമാനം.

അടുത്ത വർഷം ലെവി പരമാവധി തുകയിൽ എത്താനിരിക്കെയാണു വ്യവസായ മേഖലക്ക്‌ വൻ ആശ്വാസമായിക്കൊണ്ട്‌ ലെവി ഒഴിവാക്കുന്ന തീരുമാനം വന്നിട്ടുള്ളത്‌.

പുതിയ തീരുമാനത്തോടെ സൗദിയുടെ വ്യവസായ മേഖലയിൽ വലിയ മുന്നേറ്റം തന്നെ സൃഷ്ടിക്കുമെന്നാണു കരുതപ്പെടുന്നത്‌.

വ്യവസായ മേഖലയിൽ ലെവി ഒഴിവാക്കാൻ സാധ്യതയുണ്ടെന്ന് കഴിഞ്ഞ ദിവസം സൂചനകൾ ഉണ്ടായിരുന്നു. പ്രഫഷനൽ കംബനി നിയമവും മന്ത്രി സഭ അംഗീകരിച്ചിട്ടുണ്ട്‌.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്