Sunday, September 22, 2024
India

ഹജ്ജ്:ഇന്ത്യൻ തീർഥാടകർ സംതൃപ്തർ

ഹജ്ജ് പോസ്റ്റ് ഓൺലൈൻ ആയി നടത്തിയ സർവേയിൽ 92 ശതമാനം ഇന്ത്യൻ തീർത്ഥാടകരും ഹജ്ജ് സേവനങ്ങളിൽ സംതൃപ്തരെന്ന് ഫലം. സർവേയിൽ 83000 ത്തിൽ അധികം പേർ പങ്കെടുത്തതായി ഇന്ത്യൻ കോൺസൽ ജനറൽ മുഹമ്മദ് നൂർ റഹ്മാൻ ശൈഖ് പറഞ്ഞു.


ഹജ്ജ് ജീവനക്കാർ, സന്നദ്ധ പ്രവർത്തകർ എന്നിവരിലൂടെ ഇംഗ്ലീഷ്, ഹിന്ദി, ഉറുദു ഭാഷകളിലായി വിതരണം ചെയ്ത അച്ചടിച്ച സർവേകളായിരുന്നു 2018 ഇൽ സർവേക്ക് ഉപയോഗിച്ചത്. 25000 പേർ ആണ് പങ്കെടുത്തത്. എന്നാൽ ഈ വർഷം ഓൺലൈൻ സംവിധാനം കൂടി ഏർപ്പെടുത്തിയപ്പോൾ സർവേയിൽ പങ്കെടുത്തവരുടെ എണ്ണം മൂന്നിരട്ടി വർദ്ധിച്ചു.


വർഷം തോറും ഹജ്ജ് തീർത്ഥാടകർക്ക് നൽകുന്ന സേവനങ്ങളും സൗകര്യങ്ങളും ഗുണകരമായ മാറ്റം ലക്ഷമിട്ടുള്ളതാണ് ഓൺലൈൻ സർവേകൾ എന്ന് കോൺസൽ ജനറൽ അഭിപ്രായപ്പെട്ടു. ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യ വഴി തീർത്ഥാടകരിൽ അറുപത്തിയൊന്നു ഷതമാനവും സർവേയിൽ പങ്കെടുത്തു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്