Sunday, September 22, 2024
Abu DhabiTop Stories

അഗ്നിശമന സേനയെ സഹായിക്കാൻ പുതിയ റോബോട്ടിനെ പരീക്ഷിച്ച് അബുദാബി

അബുദാബി: അഗ്നിശമന സേനയെ സഹായിക്കാൻ പുതിയ റോബോട്ടിനെ പരീക്ഷിച്ച് അബുദാബി. തിങ്കളാഴ്ചയാണ് അബുദാബി പോലീസ് പുതിയ റോബോട്ടിനെ പരീക്ഷിച്ചത്.

അബുദാബി പോലീസ് ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ പോസ്റ്റ് ചെയ്ത വീഡിയോയിൽ പരീക്ഷണ സ്ഥലത്ത് തീ നിയന്ത്രണ വിധേയമാക്കാൻ വേണ്ടി വെള്ളം പമ്പ് ചെയ്യുന്ന LUF 60 എന്ന റോബോട്ടിനെ കാണാം.

റിമോട്ട് വഴി ദൂരെനിന്നു ഇവയെ നിയന്ത്രിക്കാൻ കഴിയും. അഗ്നിശമന സേനക്ക് കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കാൻ പുതിയ റോബോട്ടിന്റെ പരീക്ഷണം സഹായകമാവും.

വ്യവസായ മേഖലകളിലും, ടണലുകളിലും, പാർക്കിങ് ഏരിയകളിലും ദൂരെ നിന്ന് പ്രവർത്തിപ്പിച്ചു കൊണ്ട് തീയണക്കാൻ പുതിയ റോബോട്ട് സഹായിക്കുമെന്ന് അബുദാബി പോലീസ് പറഞ്ഞു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q