Saturday, April 12, 2025
DubaiTop Stories

ഇന്ത്യയുടെ രാഷ്ട്രപിതാവിനു യുഎഇ യുടെ സ്നേഹാദരം.

ദുബായ്: മഹാത്മാഗാന്ധിയുടെ 150 ആം ജന്മവാർഷികത്തോടനുബന്ധിച്ച് ഇന്ത്യയുടെ രാഷ്ട്രപിതാവിന് യു എ ഇ യുടെ സ്നേഹാദരം.

ബുർജ് ഖലീഫയിൽ ഗാന്ധിജിയുടെ ചിത്രം പ്രദർശിപ്പിച്ചുകൊണ്ടാണ് യു എ ഇ ഗാന്ധിജിയോടുള്ള ആദരവ് പ്രകടിപ്പിച്ചത്.

ഇന്ന് ഒക്ടോബർ രണ്ടിനു രാത്രി ഒരു മണിക്കൂർ ഇടവിട്ട് 7.50 നും പിന്നീട് 8.50 നുമാണ് ബുർജ് ഖലീഫയിൽ ഇന്ത്യയുടെ പതാകയോടൊപ്പം ഗാന്ധിജിയുടെ ചിത്രം പ്രദർശിപ്പിച്ചത്.

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദുബായ് ബുർജ് ഖലീഫയിൽ ഇന്ന് രാത്രി ത്രിവർണ പതാകയോടൊപ്പം ഗാന്ധിജിയുടെ ചിത്രം പ്രദര്ശിപ്പിക്കുമെന്ന് നേരത്തെ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa