മദീന ഉംറ ബസപകടം ; 7 ഇന്ത്യക്കാരെ കാണാനില്ല
മദീനക്കടുത്ത് ഉംറ തീർത്ഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽ പെട്ട് കത്തിയ സംഭവത്തെത്തുടർന്ന് 7 ഇന്ത്യക്കാരെ കാണാനില്ലെന്ന് ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു.
റിയാദിൽ നിന്ന് ഉംറ തീർത്ഥാടകരുമായി എത്തിയ ബസ് മദീനയിൽ നിന്ന് മക്കയിലേക്കുള്ള വഴിയിൽ ഒരു ഷവലുമായി കൂട്ടിയിടിച്ചായിരുന്നു അപകടം സംഭവിച്ചത്.
ബസിൽ വിവിധ രാജ്യക്കാരായ 39 പേരായിരുന്നു ഉണ്ടായിരുന്നത്. ഇതിൽ 35 പേരും അപകടത്തിൽ മരണപ്പെട്ടിരുന്നു.
ബീഹാർ, യു പി,വെസ്റ്റ് ബംഗാൾ എന്നിവിടങ്ങളിൽ നിന്നുള്ള 7 പേരെയാണു കാണാതായത് എന്ന്
റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു.
കാണാതായവർ മരണപ്പെട്ടവരിൽ ഉണ്ടാകുമെന്നാണു കരുതുന്നതെങ്കിലും കത്തിക്കരിഞ്ഞ രീതിയിലാണു മൃതദേഹങ്ങൾ ഉള്ളത് എന്നതിനാൽ ഇനിയും ആളുകളെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല.
അപകടത്തിൽ പരിക്കേറ്റ ഇന്ത്യക്കാർ മദീനയിലെ ആശുപത്രിയിൽ ചികിത്സയിലുണ്ട്. പൂനെ സ്വദേശികളായ ദംബതികളാണു കിംഗ് ഫഹദ് ആശുപത്രിയിൽ ചികിത്സയിലുള്ളത്.
കഴിഞ്ഞ ദിവസം ദമാമിൽ നിന്നുള്ള മറ്റൊരു ഉംറ ബസ് അപകടത്തിൽ പെട്ട് 10 മലയാളികൾക്ക് പരിക്കേറ്റിരുന്നു. ത്വാഇഫിനടുത്ത് വെച്ച് ബസിനു പിറകിൽ ട്രെയിലർ ഇടിക്കുകയായിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa