സൗദിയിലെത്തിയ പ്രധാനമന്ത്രിക്ക് ഊഷ്മള സ്വീകരണം
റിയാദ്: സൗദി തലസ്ഥാനത്തെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ഊഷ്മള സ്വീകരണം.
റിയാദ് കിംഗ് ഖാലിദ് എയർപ്പോർട്ടിൽ എത്തിയ മോഡിയെ റിയാദ് ഗവർണ്ണർ ഫൈസൽ ബിൻ ബന്ദർ രാജകുമാരന്റെ നേതൃത്വത്തിൽ സ്വീകരിച്ചു.
ഇന്ത്യൻ അംബാസഡർ ഡോ:ഔസാഫ് സഈദും മറ്റു പ്രമുഖരും സന്നിഹിതരായിരുന്നു.
റിയാദിൽ നടക്കുന്ന ആഗോള നിക്ഷേപ സമ്മേളനത്തിൽ ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് പുറമെ യുഎസ്, ബ്രസീല്‍, അറബ് ലോക നേതാക്കളും പങ്കെടുക്കന്നുണ്ട്.
സൌദി കിരീടാവകാശിയുടെ നേതൃത്വത്തിൽ നടത്തുന്ന സൌദിയിലെ നിക്ഷേപ സാധ്യത പരിചയപ്പെടുത്തുന്ന ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഇനീഷ്യേറ്റീവിന്റെ മൂന്നാം എഡിഷന്‍ റിയാദിലെ റിറ്റ്സ് കാള്‍ട്ടണ്‍ ഹോട്ടലില്‍ നടക്കും.
ആഗോള നിക്ഷേപം ലക്ഷ്യം വെച്ച് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ കീഴില്‍ രൂപീകരിച്ച സൌദി പബ്ലിക് ഇൻവെസ്റ്റ്‌മന്റ് ഫണ്ടാണ് സമ്മേളനത്തിന്റെ സംഘാടകര്‍.
മൂന്ന് ദിനം നീളുന്ന സമ്മേളനത്തിൽ ആറായിരം ക്ഷണിക്കപ്പെട്ട
പ്രതിനിധികളാണ് പങ്കെടുക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മുന്നൂറോളം പ്രഭാഷകരും സാന്നിദ്ധ്യം അറിയിക്കും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa